Get Updates
Get notified of breaking news, exclusive insights, and must-see stories!

'മങ്കിപ്പോക്‌സിനെ ഭയപ്പെടേണ്ടതുണ്ടോ? ജാഗ്രതയാണ് വേണ്ടത്, പടരുന്ന രോഗമാണ്; മുന്‍കരുതലുകള്‍ എടുക്കണം'

കോഴിക്കോട്: ലോകാരോഗ്യ സംഘടന മങ്കിപ്പോക്‌സില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇന്ത്യയിലും കേരളത്തിലും ഇതിന്റെ ആശങ്കയുണ്ട്. ആഫ്രിക്കയില്‍ ഈ വര്‍ഷം മാത്രം 14000 മങ്കിപ്പോക്‌സ് കേസുകളും 524 മരണങ്ങളുമായി റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പാകിസ്താനില്‍ ആദ്യ മങ്കിപ്പോക്‌സ് കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇത്രയധികം ഭയപ്പെടേണ്ടതുണ്ടോ? മങ്കിപ്പോക്‌സില്‍ എന്തെല്ലാം ജാഗ്രത പുലര്‍ത്തണം. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്-ഇന്റേണല്‍ മെഡിസിന്‍ ഡോ നിര്‍മല്‍ മാത്യു അലക്‌സ് വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഈ സംശങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്.

monkeypox-doctor

എന്താണ് മങ്കിപ്പോക്‌സ്, ഇവ എങ്ങനെയാണ് പടരുന്നത്?

മങ്കിപ്പോക്‌സ് എന്നത് ഒരു പ്രത്യേക വൈറല്‍ രോഗമാണ്. ഇതൊരു ജന്തുജന്യ രോഗമാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗമാണിത്. ഇത് ആദ്യം കണ്ടെത്തിയത് സിംഗപ്പൂരിലാണ്. 1959ലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മനുഷ്യരില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് 1970ലാണ്.

കുരങ്ങന്‍, അണ്ണാന്‍, പന്നി, നായ, തുടങ്ങിയ ജീവികളിലാണ് ഇവ കണ്ടുവരുന്നത്. രോഗം ബാധിച്ച ജീവികളുമായി അടുത്തിടപഴകുമ്പോഴാണ് ഈ രോഗം പടരുന്നത്. മനുഷ്യരില്‍ ഈ രോഗം ബാധിച്ച് കഴിഞ്ഞാല്‍, സ്രവങ്ങള്‍, മൂത്രം, ഉമിനീര്‍, ബീജം, തുടങ്ങിയവയില്‍ എല്ലാം മങ്കിപ്പോക്‌സിന്റെ സാന്നിധ്യമുണ്ടായിരിക്കും.

രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം

ഏതൊരു വൈറല്‍ പനിയും പോലെ ഏറ്റവും ആദ്യം പനി, തൊണ്ടവേദന, ശരീരവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇവ വന്നതിന് ശേഷം ശരീരത്തിലാകെ ചുണങ്ങ് പോലെയുള്ള പാടുകളുണ്ടാവും. ചൊറിച്ചിലുള്ള റാഷുകളായിരിക്കും ഉണ്ടാവുക.

രോഗം ബാധിച്ച ഒരാളുമായി സമ്പര്‍ക്കമുണ്ടാവുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ച്ച വരെ എടുക്കും രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങാന്‍. വന്ന് കഴിഞ്ഞാല്‍ രണ്ട് മുതല്‍ നാലാഴ്ച്ച വരെ ഈ അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടാവും.

മങ്കിപ്പോക്‌സിന് ചികിത്സയുണ്ടോ?

മങ്കിപ്പോക്‌സിന് ചികിത്സയുണ്ട്. രോഗവ്യാപനം നടക്കുമെങ്കിലും മരണനിരക്ക് വളരെ കൂടുതല്‍ അല്ല. ഇവ തനിയേ കുറയുന്നതാണ് കണ്ടുവരുന്നത്. പനി കുറയാനും വേദന കുറയാനുമുള്ള മരുന്നുകള്‍ ഉപയോഗിക്കുക. പിന്നെയുള്ളത് വാക്‌സിനാണ്.

അത് ഇന്ത്യയില്‍ ലഭ്യമല്ല. അമേരിക്കയിലാണ് ലഭിക്കുക. ഈ വാക്‌സിന്‍ വൈറസ് ശരീരത്തിലെത്തി നാല് ദിവസത്തിനുള്ളില്‍ എടുത്ത് കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കാന്‍ സാധ്യതയുണ്ട്.

രോഗപ്രതിരോധത്തിന് എന്തെല്ലാം ചെയ്യാം

രണ്ട് മുതല്‍ നാലാഴ്ച്ച വരെ എടുത്താല്‍ ഇവ ഭേദമാകും. ചിക്കന്‍പോക്‌സ് ഒക്കെ പോലെ തന്നെയാണിത്. ഈ സമയം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റാരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കണം. കൈ എപ്പോഴും കഴുകുക.

മാസ്‌ക് എപ്പോഴും ധരിക്കണം. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. ഇനി പുറത്തിറങ്ങുന്നത് അത്യാവശ്യമാണെങ്കില്‍ നീളന്‍ വസ്ത്രങ്ങള്‍ ധരിച്ച് ദേഹത്തെ പാടുകളെല്ലാം മറയ്ക്കണം. പാരസെറ്റ്‌മോള്‍ പോലുള്ള ഗുളികകള്‍ കഴിക്കാം. വേദനയ്ക്കുള്ള ഗുളികകളും കഴിക്കാം.

ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല

റാഷസ് കുത്തിപ്പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കണം. അത് പൊട്ടിച്ചാല്‍ വേഗത്തില്‍ മാറുമെന്ന് കരുതരുത്. അത്തരത്തില്‍ പൊട്ടിച്ച് കളഞ്ഞാല്‍ മറ്റുള്ള സ്ഥലത്തേക്ക് അത് പടരാന്‍ സാധ്യതയേറെയാണ്.

ഭയപ്പെടേണ്ട കാര്യമില്ല

ഈ രോഗത്തെ വലിയ ഭീതിയോടെ സമീപിക്കേണ്ടതില്ല. മരണനിരക്ക് വളരെ കുറവാണ്. ജാഗ്രത പാലിച്ചാല്‍ മാത്രം മതി. ഒന്ന് മുതല്‍ പത്ത് ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി നിരക്ക് വരുന്നത്. എന്നാല്‍ ന്യൂമോണിയ, എന്‍സഫലൈറ്റ്‌സ് പോലുള്ള വരുമ്പോള്‍ ഇത് ഗുരുതരമാകും. അതുപോലെ പ്രതിരോധ ശേഷി കുറയുന്നവരില്‍ ഇത് മരണത്തിന് കാരണമാകും.

അന്താരാഷ്ട്ര യാത്രക്കാര്‍ ശ്രദ്ധിക്കണോ?

മങ്കിപ്പോക്‌സ് ഒരിക്കലും എയര്‍ബോണ്‍ രോഗമല്ല. രോഗമുള്ള ഒരാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അങ്ങനെയാണ് രോഗം പടരുക. ദേഹത്ത് റാഷുകള്‍ ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മങ്കിപ്പോക്‌സ് എന്‍ഡെമിക് ആയിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.

ആളുകള്‍ ഒരുപാടുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക. എപ്പോഴും കൈയ്യില്‍ സാനിറ്റൈസര്‍ കരുതുക. 60 ശതമാനം ആല്‍ക്കഹോള്‍ കോണ്‍സെന്‍ട്രേഷനുള്ള സാനിറ്റൈസര്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അതല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക.

ജീവനോടുള്ളതോ അല്ലാത്തതോ ആയ മൃഗങ്ങളെ തൊട്ട് തലോടുന്നത് ഒഴിവാക്കണം. മൃഗങ്ങളുടെ മാംസങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+