Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി കണ്ടെത്താന്‍ സഹായവും പരിശീലനവും; എന്താണ് മിത്രം പദ്ധതി? അറിയേണ്ടതെല്ലാം

സാമൂഹ്യ നീതി വകുപ്പ് മുഖേന പ്രൊബേഷന്‍ & ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത്. മുന്‍തടവുകാര്‍, തടവുകാരുടെ ആശ്രിതര്‍, പ്രൊബേഷണര്‍മാര്‍, അതിക്രമത്തിന് ഇരയായവര്‍/ അവരുടെ ആശ്രിതര്‍, മാനസികരോഗ ബാധിതരായ തടവുകാര്‍, യുവ കുറ്റാരോപിതര്‍ എന്നിവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

പല കാരണങ്ങളാല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടതോ ഇരയാക്കപ്പെട്ടതോ ആയ ഇത്തരം ആളുകള്‍ക്ക് പൊതുസമൂഹത്തില്‍ ഒരു ജോലി ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യം നില നില്‍ക്കുന്നുണ്ട്. അതിനാല്‍ വീണ്ടും സമൂഹം അംഗീകരിക്കാത്ത തൊഴില്‍ ചെയ്യാന്‍ അഇവര്‍ നിര്‍ബന്ധിതരാകും. ഇത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ഇതിനാണ് മിത്രം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

MITHRAM

ശിഥിലമായ ഇത്തരം കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ വിദ്യാഭ്യാസ കാലയളവില്‍ മതിയായ വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ലഭിക്കാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ധനസമ്പാദനത്തിനു ശ്രമിക്കുന്നതും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് ഒരു കാരണമാണ് എന്നാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ളവരെ ശാസ്ത്രീയമായ ഇടപെടലിലൂടെ മാനസികമായി പരിവര്‍ത്തനം ചെയ്തു കുറ്റൃങ്ങളുടെ തോത് കുറച്ചുകൊണ്ടു വരാം.

അതിക്രമത്തിനിരയാക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാനാകാത്ത സാഹചര്യത്തില്‍ അത്തരം ആളുകളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും പുനരധിവാസവും ഉറപ്പാക്കണം. അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ പരിശീലനം നല്‍കുകയും അതുവഴി ജോലി ഉറപ്പാക്കുകയോ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രാപ്തരാക്കുകയോ ചെയ്യുന്നതിനായി ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് 'മിത്രം'.

ലക്ഷ്യം

കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കുക. പല കാരണങ്ങള്‍ കൊണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളെ വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്നതില്‍ നിന്ന് തടയണം. പൊതു സമൂഹത്തില്‍ ജോലി ലഭിക്കുന്നതിനു പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താന്‍ പ്രാപ്തരാക്കുക. കുടുംബനാഥന്‍ ജയിലിലാ.തിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വഴി പുനരധിവാസിപ്പിക്കുക.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

അതിക്രമത്തിന് ഇരയാക്കപ്പെട്ടത് മൂലം മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്നതിന് പ്രാപ്തരാക്കുക. അതിക്രമത്തിന് ഇരയാക്കപ്പെട്ടവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അതിജീവനത്തിനു സഹായിക്കുക. തൊഴില്‍ വൈദഗ്ധ്യമില്ലാത്തവര്‍ക്ക് വിപണിയിലെ മികച്ച സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിലൂടെ പുതിയ രീതികള്‍ ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കുക.

സ്ത്രീകള്‍ക്ക് അവരുടെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ അവഗണിക്കാതെ സ്വയം തൊഴില്‍ ചെയ്യുന്നതിനു അവസരം ഒരുക്കുക. അത് വഴി അവരെ സാമ്പത്തികമായി ശാക്തീകരിക്കുക. അവരുടെ സാമൂഹിക -സാമ്പത്തിക വികസനം ഉറപ്പാക്കുക എന്നതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍

ആരൊക്കെയാണ് ഗുണഭോക്താക്കള്‍

മുന്‍ തടവുകാര്‍, പ്രൊബേഷണര്‍മാര്‍, തടവുകാരുടെ ആശ്രിതര്‍ (ഭാര്യ /ഭര്‍ത്താവ്, കുട്ടികള്‍, ഇവരുടെ സംരക്ഷണത്തില്‍ കഴിയുന്ന അവിവാഹിതയായ സഹോദരി), യുവ കുറ്റാരോപിതര്‍, അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റവര്‍ / അവരുടെ ആശ്രിതര്‍ (ഭാര്യ /ഭര്‍ത്താവ്, കുട്ടികള്‍ ,ഇവരുടെ സംരക്ഷണത്തില്‍ കഴിയുന്ന അവിവാഹിതയായ സഹോദരി) എന്നിവര്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+