Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹിള സമഖ്യ സൊസൈറ്റിയിൽ അക്കൗണ്ട്‌സ് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ.

പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 30ന് മുകളിൽ. ഓണറേറിയമായി 33,000 രൂപ ലഭിക്കും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, [email protected], www.keralasamakhya.org.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

job

അഭിമുഖം 29ന്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ പരിചാരകരെ നിയമിക്കുന്നതിനുള്ള പദ്ധതി 2022-23 പ്രകാരം വകുപ്പിനു കീഴിൽ പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന കെയർ ഹോമിൽ മൾട്ടിടാക്‌സ് കെയർ പ്രൊവൈഡർമാരെയും ജെ.പി.എച്ച്.എൻമാരെയും തെരഞ്ഞെടുക്കുന്നതിന് 29ന് അഭിമുഖം നടത്തും. തിരുവനന്തപുരം പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് അഭിമുഖം.

മൾട്ടിടാസ് കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. പ്രതിമാസവേതനം 18,390 രൂപ. രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് അഭിമുഖം. ജെ.പി.എച്ച്.എൻ-ന് പ്ലസ്ടു, ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ജെ.പി.എച്ച്.എൻ കോഴ്‌സ് എന്നിവ പാസായിരിക്കണം. പ്രതിമാസവേതനം 24,520 രൂപ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചുവരെയാണ് ഇന്റർവ്യൂ.

ഫാർമസിസ്റ്റ് നിയമനം

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള പി എസ് സി അംഗീകരിച്ച ബി ഫാം/ഡി ഫാം. ഉദ്യോഗാർഥികൾ ജൂലൈ 29ന് രാവിലെ 10.30ന് അഴീക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹജരാകണം

അധ്യാപക നിയമനം

എരുത്തേമ്പതി ശ്രീവിദ്യാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അഗ്രികള്‍ച്ചര്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിറ്റുകളുമായി ജൂലൈ 26 ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 7907255374

ഗസ്റ്റ് ലക്ച്ചര്‍ നിയമനം

ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ വയലിന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചര്‍ നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Recommended Video

cmsvideo
    വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

    സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 29, 30, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ജൂലൈ 29ന് പുലയനാര്‍ക്കോട്ടയിലെ കെയര്‍ഹോമിലേക്കും 30ന് ആശാഭവന്‍ ഓള്‍ഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലേക്കുമാണ് അഭിമുഖം. എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.

    ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പരിചരിക്കാന്‍ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. പ്രായപരിധി 50 വയസ്. അപേക്ഷകര്‍ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം. മള്‍ട്ടി ടാസ്‌ക് ജീവനക്കാര്‍ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എന്‍.എച്ച് ജീവനക്കാര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ജെ.പി.എന്‍.എച്ച് കോഴ്സും പൂര്‍ത്തിയാക്കിയിരിക്കണം. യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2343241, ഇമെയില്‍: [email protected].

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+