മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തൊഴിലവസരം; ആകര്‍ഷണീയമായ ശമ്പളം
മുംബൈ: മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈന്‍/ വാക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുക്കുന്നത്. ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ് എന്നിവയാണ് യോഗ്യത. 40 വയസാണ് പ്രായ പരിധി.
ജിഎന്‍എം കഴിഞ്ഞ് രണ്ട് വര്‍ഷമോ അധിലധികമോ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 32000 രൂപയും മറ്റുള്ളവര്‍ക്ക് 30000 രൂപയുമാണ് ശമ്പളം. ബിഎസ്സി നഴ്‌സിംഗ് കഴിഞ്ഞ് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 34000 രൂപയും മറ്റുള്ളവര്‍ക്ക് 32000 രൂപയുമാണ് ശമ്പളം.

കണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നുണ്ട്. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ് സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ് ഹോം പദ്ധതിയിലാണ് മെയില്‍, ഫീമെയില്‍ സ്റ്റാഫ് നഴ്സുമാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 3 നകം അപേക്ഷിക്കണം. സുപ്രണ്ട്. ഗവ.വൃദ്ധസദനം കണ്ണൂര്‍, ചാല്‍, അഴിക്കോട് പിഒ, കണ്ണൂര്‍ വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
കൊവിഡാനന്തരം സ്വയംപര്യാപ്ത ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി'












Click it and Unblock the Notifications