Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ്, യോഗ ഡെമോൺസ്‌ട്രേറ്റർ : നിരവധി ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 25ന് നടത്തും. തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ 20 വരെ സ്വീകരിക്കും. പ്രായം 40 വയസിന് താഴെയായിരിക്കണം. എസ്.എസ്.എൽ.സിയും അംഗീകൃത സർവകലാശാല/ സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

ഡാറ്റ എൻട്രി ഓപറേറ്റര്‍ നിയമനം

ഡാറ്റ എൻട്രി ഓപറേറ്റര്‍ നിയമനം

ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.

യോഗ ഡെമോൺസ്‌ട്രേറ്റർ വാക് ഇൻ ഇന്റർവ്യൂ

യോഗ ഡെമോൺസ്‌ട്രേറ്റർ വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാല/സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ് / എം.എസ്‌സി (യോഗ)/എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്രായം 40 വയസിൽ താഴെ. അപേക്ഷ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചുവരെ.

എന്യൂമറേറ്റര്‍ അഭിമുഖം

എന്യൂമറേറ്റര്‍ അഭിമുഖം

രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് 4,600/ രൂപയാണ് വിവരശേഖരണത്തിന ്പ്രതിഫലമായി ലഭിക്കുന്നത്. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താല്‍പര്യമുള്ളവര്‍ https://forms.gle/hW3TDqzN4ZA8FD96A എന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫാറത്തില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് എത്തണം. ആഗസ്റ്റ് 23ന് - ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26 -ന് ഉടുമ്പന്‍ചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോണ്‍: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പന്‍ചോല), 9947567308 (ഇടുക്കി).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+