Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ഒരു ജോലിയാണോ വേണ്ടത്: ഇതാ നൂറിലേറെ ഒഴിവുകള്‍, അതും തിയേറ്ററില്‍, മികച്ച ശമ്പളം

കാനഡ മോഹം വെച്ച് പുലർത്തുന്ന പലരേയും ആശങ്കപ്പെടുത്തുന്ന നടപടികളാണ് അടുത്ത കാലത്തായി കാനഡ സർക്കാർ സ്വീകരിക്കുന്നത്. വിദേശ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ നിയന്ത്രണം, പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വർക്ക് പെർമിന്റിന്റെ നിരോധം, കോസ്റ്റ് ഓഫ് ലിവിങ് പരിധി ഉയർത്തിയത് തുടങ്ങിയവയെല്ലാം പുതുതായി കാനഡയില്‍ എത്താന്‍ അഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാകുന്ന നടപടികളാണ്.

വിദേശ വിദ്യാർത്ഥികള്‍ക്കുള്ള നിയന്ത്രണവും ഓപ്പണ്‍ വർക്ക് പെർമിറ്റ് നിരോധനവും നിലവില്‍ കാനഡയില്‍ ഉള്ളവരെ സംബന്ധിച്ച് നേരിയ ആശ്വാസം നല്‍കുന്നതാണെന്നും പറയാതിരിക്കാന്‍ വയ്യ. അതായത് വിദേശത്ത് നിന്നും വരുന്നവരുടെ എണ്ണം കുറയുന്നതോടെ നിലവില്‍ കാനഡയില്‍ ഉള്ളവർക്ക് ജോലികളില്‍ അടക്കം സാധ്യത വർധിക്കും. കൂടാതെ പാർപ്പിട പ്രതിസന്ധിക്ക് നേരിയ പരിഹാരം കാണുകയും ചെയ്യും.

ഭ്രമയുഗം വിമർശിക്കപ്പെടുന്നു: 'അതിലും വലിയ ഒരു ഗ്ലോറിഫിക്കേഷൻ ബ്രാഹ്മണിസത്തിന് വേറെയില്ല'

 canada

ഈ സാഹചര്യത്തില്‍ കാനഡയിലെ ഓരോ തൊഴില്‍ അവസരങ്ങളെക്കുറിച്ചും അറിയല്‍ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെയിതാ അത്തരത്തില്‍ കാനഡ സിനിമപ്ലെക്സ് തുറന്നിരിക്കുന്ന ഏതാനും അവസരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഏറ്റവും പ്രധാനമായി ഓർക്കേണ്ടത്, നിലവില്‍ കാനഡയില്‍ ഉള്ളവർക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന അവസരമാണ് ഇത്.

Cineplex-ൻ്റെ കരിയർ പേജിലെ ഔദ്യോഗിക വിജ്ഞാപന പ്രകാരം 100-ലധികം ജോലി ഒഴിവുകള്‍ ലഭ്യമാണ്. മികച്ച ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനിക പ്രഖ്യാപിക്കുന്നുണ്ട്. അത്തരത്തില്‍ കമ്പനി ഉദ്യോഗ്യാർത്ഥികളെ തേടുന്ന ഏതാനും ജോലി ഒഴിവുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. വിശദമായ വിവരങ്ങള്‍ Cineplex-ന്റെ ഔദ്യോഗിക പേജ് സന്ദർശിക്കാവുന്നതാണ്.

ജനറൽ മാനേജർ

വാന്‍കൂർ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജനറല്‍ മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റസ്റ്റോറൻ്റ് വ്യവസായത്തിൽ മാനേജർ എന്ന നിലയിൽ കുറഞ്ഞത് നാല് വർഷത്തെ പരിചയം, ആരോഗ്യ സുരക്ഷാ ചട്ടങ്ങളെ കുറിച്ചുള്ള ധാരണ എന്നിവയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

തിയേറ്റർ മാനേജർ

എഡ്മണ്ടണിലെസിനിപ്ലക്സ് സിനിമാസ് മാനിംഗ് ടൗൺ സെൻ്ററിലാണ് തിയേറ്റർ മാനേജരുടെ ഒഴിവുള്ളത്. സമാന പദവിയില്‍ നേരത്തെ എവിടെയങ്കിലും ജോലി ചെയ്തവർക്കും ഒരു ടീമിനെ നയിക്കാനുള്ള കഴിവുള്ള പുതുമുഖങ്ങള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു തിയേറ്റർ മാനേജർ എന്ന നിലയിൽ, സ്ഥാപനത്തിന്റെ നയങ്ങളും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും തിയേറ്ററില്‍ പാലിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം.

വിനോദം, ഭക്ഷണ പാനീയങ്ങൾ, അതിഥി സേവനം, റീട്ടെയിൽ പ്രവർത്തനങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത പ്രവർത്തനം നിലനിർത്തുന്നതിനും നിങ്ങൾ ഉത്തരവാദിയായിരിക്കും.

കാസ്റ്റ് മെമ്പർ

സ്കോട്ടിയാബാങ്ക് ഹാലിഫാക്സ്, ഹാലിഫാക്സ് എന്നിവിടങ്ങളില്‍ ഒഴിവുകള്‍ ലഭ്യമാണ്. സൗഹാർദ്ദപരവും ഊർജ്ജസ്വലവുമായ ആളുകളെയാണ് ഈ ഒഴിവിലേക്ക് അന്വേഷിക്കുന്നത്. പ്രൊവിൻഷ്യൽ സ്മാർട്ട് സെർവ് അല്ലെങ്കിൽ പ്രോ സെർവ് സർട്ടിഫിക്കേഷൻ ഒരു അനുകൂല ഘടകമായിരിക്കും. നിങ്ങളുടെ ചില ഉത്തരവാദിത്തങ്ങളിൽ ഫ്ലോറിന്റെയും ബോക്‌സ് ഓഫീസിന്റേയും ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടുന്നു.

പാർട്ട് ടൈം അസിസ്റ്റൻ്റ് മാനേജർ

സ്ഥലം: സിൽവർസിറ്റി സെൻ്റ് വൈറ്റൽ സിനിമാസ്, വിന്നിപെഗ്, മാനിറ്റോബ

സമാനമായ മേഖലയിലെ പ്രവർത്തി പരിചയം അനുകൂലഘടകമായിരിക്കും. ഒരു ടീമിനെ നയിക്കാനും നിയന്ത്രിക്കാനും സഹായിക്കുകയും ഓരോ അതിഥിക്കും അസാധാരണമായ അനുഭവം ഉറപ്പ് വരുത്തലും പാർട്ട് ടൈം അസിസ്റ്റന്റ് മാനേജരുടെ ചുമതലയായിരിക്കും. തിയേറ്ററിൻ്റെ ബജറ്റും വരുമാനവും കൈകാര്യം ചെയ്യാനും നിങ്ങൾ സഹായിക്കേണ്ടി വരും.

വിഐപി ബാക്ക് ഓഫ് ഹൗസ് (BOH) സൂപ്പർവൈസർ

സ്ഥലം: സിനിപ്ലക്സ് വിഐപി സിനിമാസ് ഡോൺ മിൽസ്, ടൊറൻ്റോ, ഒൻ്റാറിയോ

നല്ല ആശയവിനിമയ വൈദഗ്ധ്യം, മികച്ചയക്തിത്വം, ശക്തമായ സംഘടനാ കഴിവുകൾ, കമ്പ്യൂട്ടർ സാക്ഷരത, കൂടാതെ ഫ്രണ്ട് ഡോർ മാനേജ്മെന്റ് കഴിവുള്ളവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. റോളിൽ, നിങ്ങൾ BOH ജീവനക്കാരുടെ ഒരു ടീമിനെ നയിക്കുകയും പരിശീലിപ്പിക്കുകയും നിയന്ത്രിക്കുകയും വേണ്ടി വരും.

ഫ്രണ്ട് ഓഫ് ഹൗസ് (FOH) എക്സ്പീരിയൻസ് മാനേജർ

സ്ഥലം: Cineplex Brossard, Brossard, Quebec

ഉദ്യോഗാർത്ഥികള്‍ക്ക് ഒരു ബാറിലോ ലൈസൻസുള്ള റസ്റ്റോറൻ്റിലോ സമാനമായ അന്തരീക്ഷത്തിലോ കുറഞ്ഞത് രണ്ട് വർഷത്തെ മനേജ്മെന്റ് പരിചയം. ഈ റോളിൽ, FOH ജീവനക്കാരെ പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിലൂടെ ടീമിന്റെ നയങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പ് വരുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+