Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്‌മെന്റ് ഗസ്റ്റ് ലക്ചറർ: തൊഴിൽ അവസരങ്ങൾ

താനൂർ സിഎച്ച്എംകെഎം ഗവ ആർട്സ് & സയൻസ് കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ബിസിനസ് മാനേജ്മെൻറ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 26ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കോടെ ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് gctanur.ac.in സന്ദർശിക്കുക.

job

അതിഥി അധ്യാപക ഒഴിവ്

കുട്ടനെല്ലൂര്‍ ശ്രീ സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ 2022-23
അധ്യയനവർഷത്തില്‍ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. ആഗസ്റ്റ് 22ന് രാവിലെ 10.30നാണ് അഭിമുഖം. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്
മുൻഗണന. താൽപ്പര്യമുള്ളവർ അസൽരേഖകൾ
സഹിതം ഇന്റർവ്യൂവിന് കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ
അറിയിച്ചു. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണം.

അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മലപ്പുറം താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തില്‍ (13 മണിക്കൂറിലേക്ക്) അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.gctanur.ac.in സന്ദര്‍ശിക്കുക.

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 എം.ബി.എ ബാച്ചില്‍ ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicmakerala.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547618290

Recommended Video

cmsvideo
    ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+