• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൽഹി പോലീസിൽ അവസരം: 857 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ഡൽഹി പോലീസിൽ 857 ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിൻറർ ഓപ്പറേറ്റർ, TPO) തസ്തികയിലേക്ക് SSC അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 29 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം. 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി. 100 രൂപയാണ് അപേക്ഷ ഫീസ്.

കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (AWO/TPO)

ഒഴിവുകളുടെ എണ്ണം: പുരുഷൻ: 573

ഒഴിവുകളുടെ എണ്ണം: സ്ത്രീകൾ: 284

പേ സ്കെയിൽ: 25500 - 81100/- ലെവൽ -4

12-ാം ക്ലാസ് (സീനിയർ സെക്കൻഡറി) സയൻസും മാത്തമാറ്റിക്സും വിഷയങ്ങളായി പഠിച്ചിരിക്കണം, അംഗീകൃത ബോർഡ് അല്ലെങ്കിൽ മെക്കാനിക്-കം-ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അവസരം; 89 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അവസരം; 89 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് : കരാര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഹോണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്‌സ് അന്റ് മിഡ്വൈഫ്‌സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 മുതല്‍ 44 വയസു വരെയാണ് പ്രായപരിധി. പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 15 രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2597900.

 നവോദയ വിദ്യാലയത്തില്‍ അവസരം: 1616 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ നവോദയ വിദ്യാലയത്തില്‍ അവസരം: 1616 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ് സി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്ത എസ് സി വിഭാഗക്കാരെയും പരിഗണിക്കും. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 13 ബുധന്‍ രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04972 835183

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഐ.ടി.ഐ- എന്‍.ടി.സി, വിവിധ ടേഡുകളിലെ എന്‍.എ.സിയുമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ മൂന്ന് വര്‍ഷം പവൃത്തി പരിചയവും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ഫിക്കറ്റുകളും സഹിതം ജൂലൈ 15ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30 ആണ് (15-07-2022 ന്). നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 23,300. ഫോണ്‍ : 0484 2422458

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Delhi Police Recruitment 2022: 857 Vacancies, How to Apply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X