Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി പൊലീസില്‍ അവസരം: 1411 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡല്‍ഹി പോലീസ് തസ്തികകളിലെ 1411 കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികകളിലേക്ക് എസ്എസ്സി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂലൈ 29, 2022). താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
ssc.nic.in വഴി അപേക്ഷിക്കാം.

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) പുരുഷന്‍
ഒഴിവുകളുടെ എണ്ണം: 1411
പേ സ്‌കെയില്‍: 21700 - 69100

അംഗീകൃത ബോര്‍ഡില്‍ നിന്ന് 10+2 (സീനിയര്‍ സെക്കന്‍ഡറി) പാസായോ തത്തുല്യമോ നേടിയിരിക്കണം. ഹെവി വാഹനങ്ങള്‍ ആത്മവിശ്വാസത്തോടെ ഓടിക്കാന്‍ കഴിയണം. ഹെവി മോട്ടോര്‍ വെഹിക്കിളുകള്‍ക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി: 21 മുതല്‍ 30 വയസ്സ് വരെ.

delhi

അധ്യാപക നിയമനം

തരുവണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ (എച്ച്.എസ്.ടി - മലയാളം) താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ആഗസ്റ്റ് 1 ന് രാവിലെ 11 ന് സ്‌ക്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍:04935 232080.

ഐസിഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA (Computational Linguistics /Linguistics) അല്ലെങ്കിൽ BTech (Circuit Branches) / BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

വനിതാ ക്യാന്റീന്‍ പ്രവര്‍ത്തനം : അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ക്യാന്റീന്‍ 11 മാസ കാലയളവിലേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 4 (വ്യാഴാഴ്ച) വൈകിട്ട് 4 മണിവരെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2701446, 2708602 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ

ആലപ്പുഴ: ആലിശ്ശേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ വനിതാ യോഗ പരിശീലികയുടെ താത്കാലിക ഒഴിവില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 18നും 45നും ഇടയില്‍ പ്രായമുള്ള യോഗ പരിശീലകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477- 2251232.

കെല്‍ട്രോണില്‍ മാധ്യമ പഠനം
കേരളസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം (മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ്. കോഴ്‌സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഓഗസ്റ്റ് 10, 2022. അപേക്ഷാഫോമിനും വിശദാംശങ്ങള്‍ക്കും ഫോണ്‍ : 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2ിറ ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+