ജോലി മാറുകയാണോ? ശമ്പളം കൂടുതലുണ്ടോ? ഈ 6 കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം

ദില്ലി: ഒരേ കമ്പനിയില്‍ തന്നെ ജീവിത കാലം മുഴുവന്‍ തുടരുന്ന ശീലം ഭൂരിഭാഗം ജീവനക്കാര്‍ക്കും ഉണ്ടാവില്ല. പലര്‍ക്കും പുതിയൊരു മാറ്റത്തിനും, അതുപോലെ ശമ്പള വര്‍ധനവിനുമെല്ലാം പുതിയ കമ്പനിയിലേക്ക് മാറാറുണ്ട്. എന്നാല്‍ പുതിയ ജോലിയിലും, കമ്പനിയിലും പ്രവേശിക്കുന്നത് വലിയൊരു ആവേശമാണ്. അത് മാത്രമല്ല പുതിയൊരു തൊഴില്‍ അന്തരീക്ഷത്തിലേക്കാണ് നാം കടക്കുന്നത്.

എന്തായിരിക്കും ഈ ജോലിയെന്ന കാര്യത്തില്‍ നമുക്ക് കൃത്യമായ ഒരു ഐഡിയ ഉണ്ടാവും. പക്ഷേ അതിനേക്കാളും അപ്പുറത്ത് ഒരു ജോലി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. നികുതിയുടെ കാര്യത്തില്‍ അടക്കം ചില കാര്യങ്ങള്‍ പുതിയ കമ്പനിയെ അറിയിക്കേണ്ടതായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

job consultatnt

ടിഡിഎസ്സിന്റെ കാര്യത്തില്‍ കൃത്യത വേണം

നിങ്ങള്‍ രാജിവെച്ച ജോലിയില്‍ നല്‍കിയിരുന്ന ടിഡിഎസ് എത്രയാണെന്ന് ഇപ്പോഴത്തെ കമ്പനി ഉടമയെ ധരിപ്പിക്കുക. എത്രയായിരുന്നു ശമ്പളമെന്നും, ഡിഡക്ഷന്‍സ് എത്രയായിരുന്നുവെന്നും കൃത്യമായി അറിയിക്കുക. എത്ര നികുതി നിങ്ങളുടെ മുന്‍ തൊഴില്‍ ദാതാവ് ഈടാക്കിയതും ഇതിനൊപ്പം പുതിയ കമ്പനിയെ അറിയിക്കുക.

ഇതിലൂടെ നിങ്ങളുടെ ടിഡിഎസ് പുതിയ കമ്പനിയില്‍ എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കും. ഒരു വര്‍ഷത്തിന്റെ പകുതിയിലാണ് തൊഴില്‍ മാറിയതെങ്കില്‍ 1 ബി ഫോ ഫില്‍ ചെയ്ത് പുതിയ കമ്പനിയെ ഏല്‍പ്പിക്കണം. സാലറി സ്ലിപ്പില്‍ ഈ വിവരങ്ങള്‍ ലഭ്യമാകും.

പാലിച്ചില്ലെങ്കില്‍ പണികിട്ടും

കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ടാക്‌സ് കണക്കുകൂട്ടുന്നതില്‍ പിഴവ് വരാം. ഇത് പിന്നീട് വലിയ പിഴയിലേക്ക് നയിക്കാം. അതുകൊണ്ട് എല്ലാ വിവരങ്ങളും കൃത്യമായി നല്‍കണം. ഫോം 16 പുതിയ കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.

ഇന്‍കം ടാക്‌സ് റിട്ടേണിന്റെ സമയത്ത് ഇത് കൃത്യമായും പൂരിപ്പിച്ച് നല്‍കും. ഇന്‍വെസ്റ്റ് ഫോമുകള്‍ മുന്‍ കമ്പനിക്കും, ഇപ്പോഴത്തെ കമ്പനിക്കും നല്‍കുന്നതും നല്ലതാണ്. രണ്ടുപേര്‍ക്കും ഒരുപോലെ ഐടി വിഭാഗത്തെ വിവരങ്ങള്‍ അറിയിക്കാന്‍ സാധിക്കും.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

ഇന്‍ഷുറന്‍സിന്റെ കാര്യം ശ്രദ്ധിക്കുക

ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങളാണ് അടുത്തതായി നോക്കേണ്ടത്. രാജിവെക്കുന്ന കമ്പനിയിലെ കോര്‍പ്പറേറ്റ് ഹെല്‍ത്ത് കവറിനെയും കുറിച്ചും ഇപ്പോഴത്തെ ഇന്‍ഷുറന്‍സിനെ പറ്റിയും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ഇന്‍ഷുറന്‍സ് നിങ്ങള്‍ക്കും, കുഞ്ഞിനും, ഭാര്യക്കും മാത്രമാണോ ലഭിക്കുക. അതല്ലെങ്കില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നെല്ലാം ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം.

കാരണം ജോലി രാജിവെച്ചാല്‍ പഴയ കമ്പനിയിലെ ഇന്‍ഷുറന്‍സ് പരിരരക്ഷ നിങ്ങള്‍ക്ക് നഷ്ടമാകും. അതോടെ പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ ആശ്രയിച്ചാകും നിങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളുണ്ടാവുക. അതുകൊണ്ട് കൃത്യമായി പരിശോധിക്കുക.

ഇന്‍ഷുറന്‍സില്ലെങ്കില്‍ എന്ത് ചെയ്യും?

നിങ്ങളുടെ കമ്പനി ഇന്‍ഷുറന്‍സ് തരുന്നില്ലെന്ന് കരുതുക. പഴയ ജോലിയില്‍ ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ഗുണകരമാകും. അതില്‍ രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് കരുതുക. അതിനൊപ്പം 8 ലക്ഷം പേഴ്‌സണല്‍ ഹെല്‍ത്ത് കവറും ഉണ്ടാവും.

പുതിയ ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ ഇന്‍ഷുറന്‍സ് അതിന്റെ ഭാഗമാക്കാം. മൊത്തം തുക 10 ലക്ഷത്തില്‍ തന്നെ നില്‍ക്കുന്നു എന്നും ഉറപ്പിക്കാം. ഡിഡക്ടബില്‍ എമൗണ്ട് എത്രയാണെന്ന് നോക്കി നിങ്ങള്‍ പ്രീമിയം അടച്ചാല്‍ മാത്രം മതി.

ഇപിഎഫിന്റെ കാര്യം നോക്കുക

പുതിയ ജോലിയിലേക്ക് മാറുമ്പോള്‍ ഇപിഎഫിന്റെ കാര്യവും ശ്രദ്ധിക്കണം. പഴയ കമ്പനിയിലെ ഇപിഎഫില്‍ നിന്നുള്ള തുക പിന്‍വലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം പിന്നീട് ലഭിക്കുക തുക വളരെ കുറയും.

ഇപ്പോഴുള്ള ഇപിഎഫ് അക്കൗണ്ട് നമ്പര്‍, യുഎഎന്‍ എന്നിവ പുതിയ കമ്പനിയെ അറിയിക്കുക. ഇവര്‍ പുതിയൊരു പിഎഫ് അക്കൗണ്ട് നേരത്തെയുള്ള യുഎഎന്‍ പ്രകാരമുണ്ടാക്കും. പഴയ തുക അതിലുണ്ടാവും. അതിലേക്ക് പുതിയ തുകയും കമ്പനി നല്‍കും.

ശമ്പളം കൂടുതലായി ഉണ്ടോ?

പുതിയ കമ്പനിയില്‍ ശമ്പളം കൂടുതലുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വായ്പകള്‍ വേഗം അടച്ച് തിര്‍ക്കാന്‍ നോക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ച് തീര്‍ക്കുക, ഇഎംഐയും തീര്‍ക്കും. ഭവനവായ്പയുണ്ടെങ്കില്‍ പലിശ വര്‍ധിക്കുന്നതിന് മുമ്പ് ക്ലോസ് ചെയ്യുക.

വന്‍ തുകയുടെ വായ്പകളെല്ലാം കൂടിയ ശമ്പളത്തിലൂടെ അടച്ച് തീര്‍ക്കാന്‍ ശ്രമിക്കുക. എങ്കില്‍ സാമ്പത്തിക സ്ഥിരത നേടിയെടുക്കാം. ഇതൊക്കെ കഴിഞ്ഞാല്‍ വരുന്ന പണം നിക്ഷേപിക്കാനും ശ്രമിക്കുക. മികച്ച പലിശ നിരക്കുകള്‍ ഇതിനായി ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+