• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വിളിക്കുന്നു: സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Google Oneindia Malayalam News

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) 16 സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 26, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bis.gov.in വഴി അപേക്ഷിക്കാം.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

ശാസ്ത്രജ്ഞരുടെ റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ
പോസ്റ്റ്: ശാസ്ത്രജ്ഞർ - ബി
ഒഴിവുകളുടെ എണ്ണം: 16
പേ സ്കെയിൽ: 90,000/- (പ്രതിമാസം)

അഗ്രികൾച്ചർ എഞ്ചിനീയറിംഗ്: 02
ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്: 02
രസതന്ത്രം: 04
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്: 02
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 04
എൻവയോൺമെന്റ് എഞ്ചിനീയറിംഗ്: 02

ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗിലോ ടെക്‌നോളജിയിലോ ബിരുദം (ബി.ഇ/ബി.ടെക്) ഉണ്ടായിരിക്കണം അല്ലെങ്കിൽ മൊത്തത്തിൽ അറുപത് ശതമാനത്തിൽ കുറയാത്ത മാർക്കോടെ തത്തുല്യവും 2020/2021/2022-ലേക്കുള്ള സാധുവായ ഗേറ്റ് (എൻജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) സ്‌കോർ ഉണ്ടായിരിക്കണം. അപേക്ഷയുടെ അവസാന തീയതിയിൽ ഗേറ്റ് സ്കോർ സാധുതയുള്ളതായിരിക്കണം.

ജോലി സമയം കൂട്ടും, ആഴ്ചയില്‍ മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ നിയമം വരുന്നുജോലി സമയം കൂട്ടും, ആഴ്ചയില്‍ മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ നിയമം വരുന്നു

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ മൂന്നു വർഷം റെഗുലർ സർവീസും 8700 രൂപ ഗ്രേഡ് പേയുമുള്ളവർക്കും ജില്ലാ ജഡ്ജി, ഹൈക്കോടതി അഡിഷണൽ രജിസ്ട്രാർ തസ്തികയിലുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. 56 വയസ് കവയിരുത്. അപേക്ഷകൾ ജോയിന്റ് രജിസ്ട്രാർ, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, പ്രിൻസിപ്പൽ ബെഞ്ച്, 61/35, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി - 110001 എന്ന വിലാസത്തിൽ എംപ്ലോയ്മെന്റ് ന്യൂസിൽ ഇതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ലഭിക്കണം.

പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ്

പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് ഓഗസ്റ്റ് 24 ന് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിന് താമസ സൗകര്യം സൗജന്യമാണ്.
ടീം ലീഡർ - പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ പി ജി , ബ്രാഞ്ച് മാനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് ഡവലപ്‌മെന്റ് മേനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് അസോസിയേറ്റ് - പ്ലസ് ടു/ഡിഗ്രി/പി ജി, സർക്കുലേഷൻ മാനേജർ-ഡിഗ്രി/പി ജി, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് - ഇവയിൽ ഏതെങ്കിലും യോഗ്യത.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21 നകം https://forms.gle/n5NiWvZ7sAS2ydYt6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾ National Career Service Centre for SC/STs, Trivandrum എന്ന ഫേസ് ബുക്ക് പേജിൽ ലഭിക്കും. ഫോൺ: 0471-2332113/8304009409.

സംഗീത കോളേജിൽ താത്ക്കാലിക നിയമനം

സംഗീത കോളേജിൽ താത്ക്കാലിക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23ന് 10ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം.

ഉറങ്ങിയാൽ മാത്രം മതി, ലക്ഷങ്ങള്‍ ശമ്പളമായി നിങ്ങളുടെ അക്കൗണ്ടിലെത്തും, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂഉറങ്ങിയാൽ മാത്രം മതി, ലക്ഷങ്ങള്‍ ശമ്പളമായി നിങ്ങളുടെ അക്കൗണ്ടിലെത്തും, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

Recommended Video

cmsvideo
  തീവ്ര ന്യൂനമര്‍ദ്ദം. കടലാക്രമണ മുന്നറിയിപ്പ് | *Weather
  English summary
  JOB: Bureau of Indian Standards invites applications for the posts of Scientist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X