Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വനിതാ കമ്മിഷനില്‍ ഡപ്യൂട്ടേഷന്‍ ഒഴിവ്, തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ; തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി എം ജി, പട്ടം പാലസ് പി ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10-നകം ലഭ്യമാക്കേണ്ടതാണ്.

job

തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവ്

കുംബഡാജെ പഞ്ചായത്തില്‍ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ഓവര്‍ സിയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04998 260237

കൂടുതല്‍ വായനക്ക്:- ഒരു മെസേജിടാന്‍ നമുക്കും തോന്നില്ല, അവര്‍ക്കും തോന്നില്ല..വാശി..!; കുറിപ്പുമായി കിടിലം ഫിറോസ്

എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്‌ളോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 31 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏരിയാ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍, ടെലീ കോളര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഏരിയാ സെയില്‍സ് മാനേജര്‍, ടെലീ കോളര്‍ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സില്‍ ഐ ടി ഐ, ബി എസ്സി , ബി ടെക് ഉള്ളവര്‍ക്ക് സര്‍വ്വീസ് എന്‍ജിനീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ അവസരം. പുതിയതായി രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ ആഗസ്റ്റ് 27 നകം നേരിട്ട് ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കണ്‍സീലിയേഷന്‍ ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പ് വരുത്തുന്ന മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവന പരിചയം, അത്തരം സംഘടനകളിലുള്ള മുതിര്‍ന്ന ഭാരവാഹിത്വം, നിയമത്തില്‍ നല്ല അറിവ് എന്നിവയുള്ളവര്‍ക്ക്് അപേക്ഷിക്കാം. തലശ്ശേരി ആര്‍ ഡി ഒ ഓഫീസിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ആവശ്യമുള്ള രേഖകളും സഹിതം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ആഗസ്ത് 31നകം സമര്‍പ്പിക്കണം. വിലാസം - ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്ക്, കണ്ണൂര്‍ . ഫോണ്‍: 0497 2712255, 0497 2992811.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ മാങ്ങോട് ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.

കൂടുതല്‍ വായനക്ക്:- വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്

Recommended Video

cmsvideo
    Now you can book Covid-19 vaccine slots on WhatsApp

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+