Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകർ: അഭിമുഖം 19 മുതൽ

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകർ അതാതു വിഷയങ്ങൾക്ക് താഴെ പറയുന്ന തീയതികളിൽ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

19.07.2022 (ചൊവ്വ) ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, (യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്), ലക്ചറർ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ - (യോഗ്യത ഫസ്റ്റ് ക്ലാസ്സ് എം.സി.എ ബിരുദം), കമ്പ്യൂട്ടർ പ്രോഗ്രാമർ - (യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്‌സി. കമ്പ്യൂട്ടർ സയൻസ്), ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ - (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ).

job

21.07.2022 (വ്യാഴം) ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് (യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് - (യോഗ്യത- ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്)

22.07.2022 (വെള്ളി ) ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് ( യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ മെക്കാനിക്കൽ എൻജിനിയറിങ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്).

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ അതാതു വിഷയങ്ങൾക്ക് അതാതു തീയതികളിൽ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04862 232246, 04862 297617, 9495061372, 8547005084 എന്നീനമ്പറുകളിൽ വിളിക്കുക.

എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 18ന് രാവിലെ 10.00ന് പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
സെയില്‍സ് ട്രെയിനി/ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ ഹോസ്റ്റസ് (സ്ത്രീകള്‍), സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഡ്രൈവര്‍ (പുരുഷന്മാര്‍), ഡസ്പാച്ച് ക്ലാര്‍ക്ക് (പുരുഷന്മാര്‍) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്.എസ്.എല്‍.സി. /പ്ലസ്ടു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477 -2230624, 8304057735

അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എൻജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും, രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പത്തു വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0477 2272031

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+