Job in Britain: ബ്രിട്ടനിലേക്ക് ചേക്കേറിയാലോ: ഡിഗ്രി വേണ്ട, ശമ്പളം 79 ലക്ഷം വരെ, കൈ നിറയെ അവസരം
ലണ്ടന്‍: ബ്രിട്ടനില്‍ ഒരു ജോലി ആരും സ്വപ്നം കാണുന്നതാണ്. നമ്മുടെ കുടുംബത്തിന്റെ ജീവിതം ഏറ്റവും സുരക്ഷിതമാക്കാന്‍ പറ്റുന്നൊരു ജോലിയാണ് ഇപ്പോള്‍ ബ്രിട്ടന് ഓഫര്‍ ചെയ്തിരിക്കുന്നത്. അത് മാത്രമല്ല, ഈ ജോലി നിങ്ങള്‍ക്ക് പ്രമുഖ സെലിബ്രിറ്റികള്‍ക്കൊപ്പമാണ് ചെയ്യാന്‍ സാധിക്കുക. പോരേ ഇതില്‍ കൂടുതല്‍ എന്തൊക്കെ നമുക്ക് ഒരു ജോലിയില്‍ നിന്ന് വേണം.
ഇന്ത്യക്കാര്‍ അടക്കം ലോകത്തുള്ള എല്ലാവരെയും ഈ ജോലിയിലേക്ക് മാടി വിളിക്കുകയാണ് ബ്രിട്ടന്. സങ്കീര്‍ണത ഏറ്റവും കുറഞ്ഞ വിസാ നടപടികളുമാണ് ബ്രിട്ടനിലുള്ളത്.ഈ ജോലിക്ക് യാതൊരു യോഗ്യതയും ആവശ്യമില്ല. അതാണ് ബ്രിട്ടനിലെ ഈ തൊഴിലിനെ ആകര്‍ഷകമാകുന്നത്. 39 ലക്ഷം രൂപ മുതല്‍ 79 ലക്ഷം രൂപ വരെയാണ് ശമ്പളമായി ഈ ജോലിയിലൂടെ ലഭിക്കുന്നത്.
കാസിനോ ഗെയിമിംഗ് മാനേജര്‍, കൊമേഴ്ഷ്യല്‍ പൈലറ്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍, ഗെയിം ഡെവലപ്പര്‍, അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ചാറ്റ്ജിപിറ്റി പ്രോംപ്റ്റ് എഞ്ചിനീയര്‍, പ്രൈവറ്റ് ഷെഫ് തുടങ്ങിയ നിരവധി ജോലികളിലാണ് അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഈ പറഞ്ഞതിനൊന്നും നിങ്ങള്‍ക്ക് യാതൊരു യോഗ്യതയുടെയും ആവശ്യം ബ്രിട്ടനില്‍ ഇല്ല.

അതില്‍ തന്നെ കസിനോ ഗെയിമിംഗ് മാനേജര്‍ക്ക് 79 ലക്ഷം രൂപയാണ് വര്‍ഷത്തിലെ ശമ്പളം. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അപേക്ഷിക്കുന്നത് പ്രൈവറ്റ് ഷെഫിന്റെ ജോലിക്കാണ്. 39 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുക. ഒരു യോഗ്യതയും നിങ്ങള്‍ക്ക് ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫുട്ബോള്‍ താരങ്ങള്‍ക്കാണ് നിങ്ങളെ ആവശ്യമുള്ളത്.
അവര്‍ക്ക് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ കൃത്യമായ ഭക്ഷണ ക്രമങ്ങളുണ്ടാവും. അത് നോക്കി കൃത്യമായി ഭക്ഷണമുണ്ടാക്കുകയാണ് നിങ്ങളുടെ ജോലി. ലക്ഷങ്ങളാണ് ഈയൊരു ജോലിയിലൂടെ നിങ്ങളെ തേടിയെത്തുക.ആരോഗ്യപ്രദമായ ഭക്ഷണം കൃത്യമായ ഇടവേളകളില്‍ ഒരുക്കാന്‍ മാത്രം നിങ്ങള്‍ക്ക് അറിഞ്ഞാല്‍ മതി. പ്രത്യേകം യോഗ്യതകളൊന്നുമില്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ അതിലൂടെ സാധിക്കും. അത് മാത്രമല്ല, ഏറ്റവും പ്രമുഖ താരങ്ങളുമായി നിങ്ങള്‍ക്ക് സൗഹൃദവുമുണ്ടാക്കാം.
ഈ ജോലിക്ക് ഏറ്റവും കുറഞ്ഞ ശമ്പളം വര്‍ഷത്തില്‍ 35 ലക്ഷം രൂയാണ്. നിങ്ങള്‍ക്ക് പാചകം ചെയ്യുന്ന ജീവന് തുല്യം സ്നേഹിക്കുന്ന കലയാണെങ്കില്‍ ഇന്ന് തന്നെ ബ്രിട്ടനിലേക്ക് കുടിയേറാം. വേഗത്തില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ പ്രീമിയര്‍ ലീഗ് താരങ്ങള്‍ തന്നെ സഹായിച്ചേക്കാം.കുക്ക് ജോണി മാര്‍ഷ് ഈ ജോലി എങ്ങനെ മികച്ചതാണെന്ന കാര്യം വിശദീകരിക്കുന്നുണ്ട്.
പ്രീമിയര്‍ താരങ്ങളുടെ ഫേവറിറ്റ് കുക്കാണ് അദ്ദേഹം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ലൂക് ഷായ്ക്ക് ഇറ്റാലിയനാണ് താല്പര്യം. സ്പഗറ്റിയും, ടൊമാറ്റോ സോസുമാണ് ഏറെ പ്രിയയമെന്ന് ജോണി മാര്‍ഷ് പറയുന്നു. മാക്സ് വെല്‍ കോര്ണെറ്റിന് ഹാര്‍ട്ടി ചിക്കന്‍ കറ്റ്സു കറിയാണ് ഇഷ്ടം. മാഞ്ചസ്റ്റര്‍ സിറ്റിയിലെ നിരവധി താരങ്ങളുടെ ഷെഫാണ് മാര്‍ഷ. ഡിബ്രൂയിന്, ഗുണ്ടോഗന്, കൈല്‍ വാക്കര്‍ എന്നിവരെല്ലാം മാര്‍ഷിന്റെ രുചിക്കൂട്ടിന്റെ ആരാധകരാണ്.
ഇനി കസിനോ ഗെയിമിംഗ് മാനേജറുടെ ജോലിയിലേക്ക് വരാം. 79 ലക്ഷം രൂപയാണ് ഇതിന് ലഭിക്കുക. കൊമേഴ്സ്യല്‍ പൈലറ്റ്, ആര്‍മി ഓഫീസര്‍ എന്നിവരേക്കാള്‍ ഏറെ വലിയ തുകയാണ് ഗെയിമിംഗ് മാനേജര്‍ക്ക് ലഭിക്കുക. ലണ്ടനിലെ ലിറ്റില്‍ വേഗാസ് കസിനോസ്, കെന്റിലെ മെയ്ഡ്സ്റ്റോണ്‍ എന്നീ കമ്പനികള്‍ അസിസ്റ്റന്റ് മാനേജര്‍മാരെ തേടുന്നുണ്ട്. 28000 യൂറോയാണ് ശമ്പളം. 24 ലക്ഷം രൂപയാണ് ലഭിക്കുക.
ഫ്ളട്ടര്‍ എന്റര്‍ടെയിന്‍മെന്റ്, മെക്കാ ബിങ്കോ എന്നിവരെല്ലാം പുതിയ ജീവനക്കാര്‍ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൈനിറയെ അവസരങ്ങള്‍ ബ്രിട്ടനില്‍ വന്നിറങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും.കൊമേഴ്സ്യല്‍ പൈലറ്റിന്റെ കാര്യമെടുത്താല്‍ നിങ്ങള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, എന്നിവയില്‍ അടിസ്ഥാന വിവരം ഉണ്ടായാല്‍ മാത്രം മതി.
ഐടി-ടെക് പ്രോജക്ടുകള്‍ വഴി 55 ലക്ഷം രൂപ വരെയാണ് വര്‍ഷത്തില്‍ ലഭിക്കുക. ഇത്തരത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി അലയേണ്ടി വരാത്ത ധാരാളം ജോലികളുടെ പറുദീസയാണ് ബ്രിട്ടന്. ഇന്ന് തന്നെ മറക്കാതെ അപേക്ഷിക്കാന്‍ അതുകൊണ്ട് തന്നെ ശ്രമിക്കുക. ഭാവി ജീവിതം അതിലൂടെ ഗംഭീരമാക്കാം.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications