Get Updates
Get notified of breaking news, exclusive insights, and must-see stories!

Jobs In USA: ലക്ഷങ്ങളല്ല, കോടികള്‍ ശമ്പളം... ഈ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ..? അമേരിക്കയിലുണ്ട് അവസരം

ലോകത്ത് എവിടെ ആണെങ്കിലും നല്ല ജീവിതം നയിക്കാന്‍ ആളുകള്‍ അന്വേഷിക്കുന്നത് മികച്ച ശമ്പളം നല്‍കുന്ന ജോലിയാണ്. അതിനാല്‍ തന്നെ സ്വദേശമെന്നോ വിദേശമെന്നോ നോക്കാതെ മികച്ച ജോലി ഏതാണ് എന്ന് അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഇന്നത്തെ കാലത്ത് നിരവധി പേര്‍ വിദേശത്ത് പഠിക്കാന്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. മികച്ച വിദ്യാഭ്യാസം എന്നതില്‍ ഉപരി ജോലി ചെയ്ത് കൊണ്ട് തന്നെ പഠിക്കാം എന്നതാണ് വിദ്യാര്‍ത്ഥികളെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം.

ഇത്തരത്തില്‍ മികച്ച അവസരങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് അമേരിക്ക. ഇന്‍ടു യൂണിവേഴ്‌സിറ്റി പാര്‍ട്ണര്‍ഷിപ്പ് സമീപകാലത്ത് നടത്തിയ സര്‍വേ അനുസരിച്ച്, വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 8 പേരും (76%) അവരുടെ അന്താരാഷ്ട്ര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിദേശത്ത് ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ആണ് ആഗ്രഹിക്കുന്നത്.

jobs

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഇതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്താലും 41% പേരും വിദേശത്ത് പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്നാണ് സര്‍വെയില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജോലികള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ജോലി ഏതൊക്കെയാണ് എന്ന് നോക്കാം.

കാര്‍ഡിയോളജിസ്റ്റ്

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി കാര്‍ഡിയോളജിസ്റ്റിന്റെതാണ് എന്നാണ് ഒരു സര്‍വെയില്‍ പറയുന്നത്. കേട്ടാല്‍ കണ്ണ് തള്ളിപ്പോകുന്ന ശമ്പളമാണ് അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റിന് ലഭിക്കുക. കാര്‍ഡിയോളജിസ്റ്റിന്റെ ശമ്പളം 353970 അമേരിക്കന്‍ ഡോളറാണ്. അതായത് ഏകദേശം 2,90,28,725 രൂപ. ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റ് സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ ചികിത്സകളാണ് കാര്‍ഡിയോളജിസ്റ്റ് ചെയ്യുന്നത്.

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ മെഡിക്കല്‍ പ്രൊഫഷന്‍ ഇതര ജോലിയാണ് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍. ലോകമെമ്പാടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിച്ച് കൊണ്ടിരിക്കുമ്പോള്‍ അമേരിക്കയിലും സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് ഡിമാന്റ് കൂടുകയാണ്. ശരാശരി 90 ലക്ഷം രൂപ വരെയാണ് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ശമ്പളം.

Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും

വെബ് ഡെവലപ്പര്‍

ഇന്നത്തെ കാലത്ത് വെബ് ഡെവലപ്പര്‍മാരുടെ റിക്രൂട്ട്മെന്റ് അമേരിക്കയില്‍ വളരെ ഏറെ വര്‍ധിച്ചിട്ടുണ്ട്. വെബ്സൈറ്റുകളും വെബ് ആപ്ലിക്കേഷനുകളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് വെബ് ഡെവലപ്പര്‍മാരുടെ ജോലി. ഒരു വര്‍ഷം മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അമേരിക്കയില്‍ 57,69,850 രൂപയാണ് ശരാശരി ശമ്പളം ഈ മേഖലയില്‍ നല്‍കി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+