• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ്; പ്രതിമാസ ശമ്പളം 54,000 രൂപ

Google Oneindia Malayalam News

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54,000 രൂപ പ്രതിമാസ ശമ്പളമുള്ള തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന തീയതിയിലും സമയത്തും ഡിഫന്‍സ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂര്‍-342 011 (രാജസ്ഥാന്‍) എന്ന വിലാസത്തില്‍ വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്, പരമാവധി പ്രായം 35 വയസ്സാണ്.

'ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം, കാര്യങ്ങള്‍ മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട്''ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം, കാര്യങ്ങള്‍ മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട്'

ഫെലോഷിപ്പിന്റെ കാലാവധി 2 വര്‍ഷമാണ്. നിയമങ്ങള്‍ക്കനുസൃതമായി എച്ച് ആര്‍ എയും മെഡിക്കല്‍ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ ലഭിക്കും. SC/ST/PH-ന് 5 വര്‍ഷം വരെയും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷം വരെയും പ്രായത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്സി/എസ്ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന അസല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്

കെമിസ്ട്രി/ഫിസിക്സ്/മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി അല്ലെങ്കില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് പരിചയം എന്നിവയാണ് യോഗ്യത.

 ഡെപ്യൂട്ടേഷൻ ഒഴിവ്

ഡെപ്യൂട്ടേഷൻ ഒഴിവ്


സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2308687, 9447304366.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഭൗതികശാസ്ത്രം, പാർട്ട്‌ടൈം മലയാളം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മേയ് 30നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപരും-16 എന്ന വിലാസത്തിലോ principal@cet.ac.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

ഗസ്റ്റ് ലക്ചറർ ഒഴിവ്

മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിനു രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് ഒന്നിന് മലയാളം, മൂന്നിനു രാവിലെ 10നു കൊമേഴ്സ്, ഉച്ചയ്ക്ക് ഒന്നിനു ഹിന്ദി, നാലിനു രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ/കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.

English summary
JOB: Research Associate at DRDO; The monthly salary is Rs 54,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X