പിഎച്ച്ഡി ബിരുദമുണ്ടോ? ഐഐടികളില്‍ ഡയറക്ടറാകാം.. ശമ്പളം മാത്രം 2.25 ലക്ഷം രൂപ!!

ഐ ഐ ടി ഡല്‍ഹി, ഐ ഐ ടി ഇന്‍ഡോര്‍, ഐ ഐ ടി മാണ്ഡി എന്നിവിടങ്ങളില്‍ ഡയറക്ടര്‍മാരെ നിയമിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചു. മൂന്ന് ഐ ഐ ടികള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ വിജ്ഞാപനങ്ങള്‍ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കാവുന്നതാണ്.

ഇന്ന് രാത്രിയോടെ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; അളവറ്റ സമ്പത്ത് കൈയിലേക്ക്
ഇന്ന് രാത്രിയോടെ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; അളവറ്റ സമ്പത്ത് കൈയിലേക്ക്

ഒരു ഐ ഐ ടിയുടെ അക്കാദമിക്, ഭരണപരമായ തലവനായാണ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഐ ഐ ടി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഭരണപരമായ പരിചയവും, ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനത്തെ നയിക്കാന്‍ ആവശ്യമായ നേതൃപാടവവും ഉണ്ടായിരിക്കണം.

Jobs

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എച്ച് ഡി ബിരുദവും, മുന്‍കാല ബിരുദപഠനങ്ങളില്‍ മികച്ച അക്കാദമിക് റെക്കോര്‍ഡും ഉണ്ടായിരിക്കണം. എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും, സയന്‍സ്, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ മാനേജ്മെന്റ് മേഖലകളില്‍ മികച്ച യോഗ്യതയുള്ളവരെയും അസാധാരണ സാഹചര്യങ്ങളില്‍ പരിഗണിച്ചേക്കാം.

മലയാളികള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിന് തന്ത്രം മാറ്റി... വില കൂടിയാലും പോക്കറ്റ് കാലിയാകില്ല
മലയാളികള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിന് തന്ത്രം മാറ്റി... വില കൂടിയാലും പോക്കറ്റ് കാലിയാകില്ല

പ്രശസ്തമായ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ സര്‍വകലാശാലയിലോ പ്രൊഫസറായി കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം അപേക്ഷകര്‍ക്കുണ്ടായിരിക്കണം. പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതിലുള്ള തെളിയിക്കപ്പെട്ട പരിചയവും അവര്‍ക്കുണ്ടായിരിക്കണം. അപേക്ഷാ നടപടികള്‍ അവസാനിക്കുന്ന തീയതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 60 വയസില്‍ താഴെയായിരിക്കണം പ്രായം.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി, ഗവേഷണം, അധ്യാപനം, വ്യവസായ-അക്കാദമിക് സഹകരണങ്ങള്‍, ഭരണപരമായ പരിചയം എന്നിവ എടുത്തുകാണിച്ചുകൊണ്ട് നിശ്ചിത മാതൃകയിലുള്ള വിശദമായ ബയോഡാറ്റ സമര്‍പ്പിക്കണം. കൂടാതെ, തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന രണ്ട് പേജുള്ള വിശദീകരണം, സ്ഥാപനത്തെക്കുറിച്ചുള്ള രണ്ട് പേജുള്ള കാഴ്ചപ്പാട്, പ്രമുഖരായ നിങ്ങളെ കുറിച്ച് അറിയാവുന്ന കുറഞ്ഞത് രണ്ട് പേരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും സമര്‍പ്പിക്കേണ്ടതുണ്ട്.

മിനിമം സാലറി 40000 രൂപ, 10 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയാകും!? ഫിറ്റ്‌മെന്റ് ഫാക്ടറോ ഇന്‍ക്രിമെന്റോ ലാഭം?
മിനിമം സാലറി 40000 രൂപ, 10 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയാകും!? ഫിറ്റ്‌മെന്റ് ഫാക്ടറോ ഇന്‍ക്രിമെന്റോ ലാഭം?

ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐ ഐ ടി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 2.25 ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരമുള്ള അലവന്‍സുകളും ലഭിക്കും. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+