Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായി പൊലീസിൽ ചേരണോ: ഇതാ ഇന്ത്യക്കാർക്കും വന്‍ അവസരം, ചെയ്യേണ്ടത് ഇത്ര മാത്രം, ശമ്പളം ലക്ഷങ്ങള്‍

ദുബായില്‍ ഒരു ജോലി നേടുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. അത് ദുബൈ പൊലീസില്‍ തന്നെയാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. ഇന്ത്യക്കാർക്ക് അതൊക്കെ സാധിക്കുമോ എന്നാണ് ചോദ്യമെങ്കില്‍ അത് സാധ്യമാണ്. അതിനുള്ള അവസരമാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും പുതിയ ഒഴിവുകളാണ് ദുബായ് പോലീസ് കരിയർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏത് പൗരത്വമുള്ളവർ ആയിക്കൊള്ളട്ടെ അത് ഇന്ത്യയോ പാകിസ്ഥാനിയോ എമിറാത്തിയോ മറ്റേതെങ്കിലും ആയാലും നിങ്ങള്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. നിങ്ങളുടെ യോഗ്യതയുടെ വൈദഗ്ധ്യത്തിനും അനുസരിച്ചുള്ള പ്രസക്തമായ ജോലികൾക്ക് ഇവിടെ അപേക്ഷിക്കാന്‍ സാധിക്കും. റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

 dubai

എന്താണ് ദുബായ് പൊലീസ്

ലോകത്തിലെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ് ദുബായ് പോലീസ്. ഉയർന്ന വൈദഗ്ധ്യവും യോഗ്യതയുമുള്ള 17,000-ത്തിലധികം ഉദ്യോഗസ്ഥരാണ് ദുബൈ പൊലീസിലുള്ളത്. കുറ്റവാളിയെ തിരിച്ചറിയാന്‍ ഫിംഗർ പ്രിന്റിംഗ്, ഡിഎൻഎ പരിശോധന എന്നിവ ആദ്യമായി ഉപയോഗിച്ചത് ദുബായ് പോലീസാണ്. മോഷ്ടിച്ച വാഹനങ്ങൾ ട്രാക്ക് ചെയ്യാൻ ജി പി എസ് സംവിധാനം ഉപയോഗിച്ച് തുടങ്ങിയതും ദുബൈ പൊലീസാണ്.

ദുബൈ പൊലീസിന്റെ സൈബർ റെസ്പോണ്‍സ് കേന്ദ്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈടെക് ടീമാണ്. കൂടാതെ എല്ലാ സംശയങ്ങൾക്കും കമ്പ്യൂട്ടർ ഉത്തരം നല്‍കുന്ന മനുഷ്യ സഹായം തീരെയില്ലാത്ത ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനും അവർ പദ്ധതിയിടുന്നുണ്ട്. ദുബായിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും താമസക്കാർക്ക് സൌകര്യപ്രദമായ സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു നാഴികക്കല്ലാണ് ഡിപിഎഫ് മൊബൈൽ ആപ്പ്.

ദുബായ് പൊലീസിലെ ആനുകൂല്യങ്ങള്‍

താരതമ്യേന ഉയർന്ന സാലറിയാണ് ദുബൈ പൊലീസ് വാഗ്ദാനം ചെയ്യുന്നത്. അത് പദവിയും ഗ്രേഡും അനുസരിച്ച് വ്യത്യാസപ്പെടാം. നല്ല ശമ്പളം, താമസ സൗകര്യം, 7 മണിക്കൂർ ഷിഫ്റ്റ്, വാർഷിക ബോണസ്, മെഡിക്കൽ ഇൻഷുറൻസ്, കൃത്യസമയത്ത് പ്രതിഫലം,
പ്രവാസികൾക്കും അപേക്ഷിക്കാം എന്നിവയാണ് ദുബൈ പൊലീസ് മുന്നോട്ട് വെക്കുന്ന ഏറ്റവും സാധാരണയായ ആനുകൂല്യങ്ങള്‍.

എന്താണ് യോഗ്യത

ദുബായ് പോലീസിനൊപ്പം തങ്ങളുടെ കരിയർ തുടരാൻ ആളുകൾ എപ്പോഴും വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും ഉന്നത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ അവർ റിക്രൂട്ട് ചെയ്യുന്നുള്ളൂ എന്നതിനാൽ തന്നെ അവർക്ക് ഏറ്റവും കഠിനമായ റിക്രൂട്ട്‌മെന്റ് പ്രക്രിയകളാണുള്ളത്. ദുബായ് പോലീസിനുള്ള ചില അടിസ്ഥാന യോഗ്യതകൾ, ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് +2 വിദ്യാഭ്യാസം ഉണ്ടായിരിക്കണം. കൂടാതെ പ്രാഥമിക ഭാഷയായി അറബിയിലും സെക്കൻഡറി ഭാഷയായി ഇംഗ്ലീഷിലും യോഗ്യത നേടിയിരിക്കണം. മറ്റ് ഉന്നത യോഗ്യതകങ്ങളും അനുകൂല ഘടകമാണ്.

ദുബായ് പോലീസ് കരിയറിലേക്ക് എങ്ങനെ അപേക്ഷിക്കാം?

ദുബായ് പോലീസ് കരിയർ വെബ്സൈറ്റ് സന്ദർശിക്കുക - https://www.dubaipolice.gov.ae/wps/portal/home/careers/. ശേഷം ലഭ്യമായ തൊഴിലവസരങ്ങൾ ബ്രൗസ് ചെയ്ത് നിങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള ജോലി തിരഞ്ഞെടുത്ത്
ജോലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍ വായിക്കാൻ ജോബ് ടൈറ്റില്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ജോലിയ്‌ക്കുള്ള യോഗ്യതകളും ആവശ്യകതകളും നിങ്ങൾ പാലിക്കുന്നെണ്ടെങ്കില്‍, അപേക്ഷാ പ്രക്രിയ ആരംഭിക്കാൻ "അപ്ലൈ" ബട്ടൺ ക്ലിക്ക് ചെയ്യുക. പിന്നാലെ ദുബായ് പോലീസ് കരിയർ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക. തുടർന്ന് നിങ്ങളുടെ ബയോഡാറ്റ/സിവിയും മറ്റ് പ്രസക്തമായ രേഖകളും അപ്‌ലോഡ് ചെയ്യുക.എല്ലാ വിവരങ്ങളും കൃത്യവും പൂർണ്ണവുമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അപേക്ഷ ഒരിക്കല്‍ കൂടി പരിശോധിച്ച് നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.

നിങ്ങളുടെ അപേക്ഷ സമർപ്പിച്ചതിന് ശേഷം, ദുബായ് പോലീസ് റിക്രൂട്ട്‌മെന്റ് ടീം നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുകയും നിങ്ങളെ ഒരു അഭിമുഖത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളെ ബന്ധപ്പെടുകയും ചെയ്യും. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ അഭിരുചി പരീക്ഷകൾ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകൾ, അഭിമുഖങ്ങൾ എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ ഉൾപ്പെട്ടേക്കാം. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഓരോ ഘട്ടത്തിനും തയ്യാറാകുകയും നിങ്ങളുടെ കഴിവുകളും യോഗ്യതകളും പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

അവസാന ലാപ്പില്‍ ആവേശം വിതറി നരേന്ദ്ര മോദി: ബെംഗളൂരു നഗരത്തെ ഇളക്കി മറിച്ച് റോഡ് ഷോ-ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+