Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഏവിയേഷന്‍ മേഖലയില്‍ കൈനിറയെ അവസരങ്ങള്‍; 6 വര്‍ഷം കൊണ്ട് ജീവനക്കാര്‍ കുതിച്ചുയരും

ദുബായ്: ഒരു ജോലിക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണോ? എങ്കില്‍ കൈനിറയെ അവസരങ്ങളുമായി നിങ്ങളെ കാത്തിരിക്കുകയാണ് ദുബായ്. ഏവിയേഷന്‍ മേഖലയിലാണ് ഒഴിവുകള്‍ ധാരാളമുള്ളത്. 2030ഓടെ 1,85000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ദുബായ് ഏവിയേഷന്‍ മേഖല ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏവിയേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 8,16000 ആയി ഉയരും.

എമിറേറ്റ്‌സ് ഗ്രൂപ്പിനെയും ദുബായ് വിമാനങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ആഗോള റിസര്‍ച്ച് കമ്പനിയായ ഓക്‌സോഫര്‍ഡ് ഇക്കണോമിക്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദുബായ് സമ്പദ് വ്യവസ്ഥയില്‍ ഏവിയേഷന്‍ സെക്ടറിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

dubai-jobs

ഏവിയേഷന്‍ സംബന്ധമായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 6,31000 ആണെന്ന് പഠനത്തില്‍ പറയുന്നു. 2030ഓടെ നാലില്‍ ഒരാള്‍ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയിലേക്ക് ഉയരും. ഏവിയേഷന്‍ മേഖലയിലൂടെ ഉണ്ടാവുന്ന ടൂറിസത്തിലൂടെ 3,29000 തൊഴില്‍ അധികമായി ലഭിക്കും. സാമ്പത്തികമായ ഗുണത്തിലൂടെ 3,03000 ജോലികള്‍ വേറെയും സൃഷ്ടിക്കപ്പെടും.

ദുബായിലെ ഏവിയേഷന്‍ സെക്ടറിലെ കുതിപ്പിനെ തുടര്‍ന്ന് 1.03000 തൊഴിലവസരങ്ങള്‍ കൂഉണ്ടാവുകയും, ഈ മേഖലയിലെ വിതരണ ശൃംഖലയില്‍ രണ്ട് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്‌തെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,03000 തൊഴിലാളികള്‍ക്കായി 23 ബില്യണ്‍ ദിര്‍ഹമാണ് ശമ്പളമായി കഴിഞ്ഞ വര്‍ഷം നല്‍കിയത്.

തൊഴില്‍ മേഖലയിലെ ഈ വളര്‍ച്ച കൂടുതല്‍ നൈപുണിക ജോലികള്‍ സൃഷ്ടിക്കുമെന്ന് ദുബായ് എയര്‍പോട്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ മക്തൂം പറഞ്ഞു. കൊവിഡിന് ശേഷം ഏവിയേഷന്‍ മേഖലയില്‍ അതിശക്തമായിട്ടാണ് തിരിച്ചുവന്നത്. ദുബായിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഈ മേഖലയില്‍ നിന്നുള്ള നേട്ടങ്ങള്‍.

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളായ എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് എന്നിവരെല്ലാം നാല് വര്‍ഷത്തിനിടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയിരുന്നു. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസുകളും ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേരെയാണ് ജോലിയില്‍ നിയമിച്ചത്.

ദുബായിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളമാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. പൂര്‍ണമായ പ്രവര്‍ത്തനസജ്ജമായാല്‍ ഈ വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. നിര്‍മാണ പദ്ധതിയിലൂടെ മാത്രം 6.1 ബില്യണ്‍ ദിര്‍ഹം 2030ഓടെ ദുബായ് ജിഡിപിയിലേക്ക് എത്തും. ഇത് ദുബായുടെ മൊത്തം ജിഡിപിയുടെ ഒരു ശതമാനം വരും. 1,32000 തൊഴില്‍ അവസരങ്ങളും ഈ വിമാനത്താവളം സൃഷ്ടിക്കും.

എമിറേറ്റ്‌സ് എയര്‍ലൈന്‍, ദുബായ് വിമാനത്താവളങ്ങള്‍, മറ്റ് ഏവിയേഷന്‍ കമ്പനികള്‍ എന്നിവ 2030ഓടെ 24000 തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുകയെന്ന് പഠനത്തില്‍ പറയുന്നു. 2023 അവസാനം വരെ 21000 പേര്‍ക്കാണ് ഈ മേഖല തൊഴില്‍ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+