എന്‍എച്ച്പിസിയില്‍ ട്രെയിനി എഞ്ചിനീയര്‍മാരെയും ട്രെയിനി ഓഫീസര്‍ ഒഴിവ്

നാഷണല്‍ ഹൈഡ്രോഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ട്രെയിനി എഞ്ചിനീയര്‍മാരെയും ട്രെയിനി ഓഫീസര്‍മാരെയും നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഗേറ്റ് 2025, ഗേറ്റ് 2026 സ്‌കോറുകള്‍, കൂടാതെ യുജിസി-നെറ്റ് ജൂണ്‍ 2026, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (പോസ്റ്റ് ഗ്രാജ്വേറ്റ്) 2026 എന്നിവയിലെ സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണ് നിയമനം നടക്കുന്നത്.

2027 ല്‍ ശമ്പള വര്‍ധനവ് ഉണ്ടാകില്ലേ? പ്രഖ്യാപനം വൈകിയാല്‍ കുടിശ്ശിക ലഭിക്കുമോ? അറിയേണ്ടതെല്ലാം
2027 ല്‍ ശമ്പള വര്‍ധനവ് ഉണ്ടാകില്ലേ? പ്രഖ്യാപനം വൈകിയാല്‍ കുടിശ്ശിക ലഭിക്കുമോ? അറിയേണ്ടതെല്ലാം

എന്‍ എച്ച് പി സി ലിമിറ്റഡിലേക്കും അതിന്റെ സംയുക്ത സംരംഭമായ എന്‍ എച്ച് ഡി സി ലിമിറ്റഡിലേക്കുമാണ് ഈ നിയമനങ്ങള്‍. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ നവംബര്‍ 27-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 26 വൈകുന്നേരം 5 മണിയാണ്. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Jobs

എന്‍ എച്ച് പി സി ലിമിറ്റഡില്‍ ട്രെയിനി എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ 64 ഒഴിവുകളും, ട്രെയിനി എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 76 ഒഴിവുകളും, ട്രെയിനി എഞ്ചിനീയര്‍ (മെക്കാനിക്കല്‍) തസ്തികയില്‍ 48 ഒഴിവുകളും ഉള്‍പ്പെടെ ആകെ 188 ഒഴിവുകളാണുള്ളത്. എന്‍ എച്ച് ഡി സി ലിമിറ്റഡില്‍ ട്രെയിനി എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 12 ഒഴിവുകളും, ട്രെയിനി എഞ്ചിനീയര്‍ (മെക്കാനിക്കല്‍) തസ്തികയില്‍ 5 ഒഴിവുകളും ഉള്‍പ്പെടെ ആകെ 17 ഒഴിവുകളാണുള്ളത്.

ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു

യുജിസി-നെറ്റ് ജൂണ്‍ 2026, ക്ലാറ്റ് (പിജി) 2026 എന്നിവയിലെ സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ ട്രെയിനി ഓഫീസര്‍ തസ്തികകളിലേക്ക് എന്‍ എച്ച് പി സി അപേക്ഷ ക്ഷണിച്ചു. എന്‍ എച്ച് പി സി ലിമിറ്റഡില്‍ ട്രെയിനി ഓഫീസര്‍ തസ്തികയില്‍ 25 ഒഴിവുകളും, ട്രെയിനി ഓഫീസര്‍ (പി ആര്‍ ) തസ്തികയില്‍ 2 ഒഴിവുകളും, ട്രെയിനി ഓഫീസര്‍ (ലോ) തസ്തികയില്‍ 12 ഒഴിവുകളും ഉള്‍പ്പെടെ ആകെ 39 ഒഴിവുകളാണുള്ളത്.

എന്‍ എച്ച് ഡി സി ലിമിറ്റഡില്‍ ട്രെയിനി ഓഫീസര്‍ (ലോ) തസ്തികയില്‍ 2 ഒഴിവുകളുണ്ട്. കൂടാതെ, ഗേറ്റ് 2026 സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ ട്രെയിനി എന്‍ജിനീയര്‍, ട്രെയിനി ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനവും എന്‍ എച്ച് പി സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ട്രെയിനി എന്‍ജിനീയര്‍ (E&C) തസ്തികയില്‍ 11 ഒഴിവുകളും, ട്രെയിനി എന്‍ജിനീയര്‍/ട്രെയിനി ഓഫീസര്‍ (IT) തസ്തികയില്‍ 13 ഒഴിവുകളും ആണ് ഉള്ളത്.

സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!
സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!

ട്രെയിനി എന്‍ജിനീയര്‍/ട്രെയിനി ഓഫീസര്‍ (Environment) തസ്തികയില്‍ 10 ഒഴിവുകളും, ട്രെയിനി ഓഫീസര്‍ (Geology) തസ്തികയില്‍ 7 ഒഴിവുകളും, ട്രെയിനി ഓഫീസര്‍ (Geophysicist) തസ്തികയില്‍ 4 ഒഴിവുകളും ഉള്‍പ്പെടെ ആകെ 45 ഒഴിവുകളാണുള്ളത്.

തസ്തിക തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ ഒഴിവുകളുടെ വിവരങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എച്ച് പി സി വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma