ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികള്‍ മാറാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കും. മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതുഎന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍.
ആത്മാവ്, മനസ് എന്നിവയുടെ പ്രതീകമാണ് ചന്ദ്രന്‍. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. ശനിയാഴ്ച രാവിലെ, 7:23 ന് ചന്ദ്രന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്ക് പ്രവേശിച്ചു. ചന്ദ്രന്‍ സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ സഞ്ചരിക്കുന്നത് ചില രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കിയേക്കാം. ഈ രാശിമാറ്റം ആര്‍ക്കൊക്കെയാണ് പ്രത്യേക ഗുണങ്ങള്‍ നല്‍കുക എന്ന് നോക്കാം.
മേടം
ചന്ദന്റെ കര്‍ക്കടക സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചന്ദ്രന്റെ ഈ മാറ്റം അവരുടെ നാലാം ഭാവത്തിലാണ് സംഭവിക്കുന്നത്. ജ്യോതിഷത്തില്‍, നാലാം ഭാവം സന്തോഷം, സൗകര്യങ്ങള്‍, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ഭാവത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയില്‍ വന്ന് ചേരും
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ചന്ദന്റെ കര്‍ക്കടക സംക്രമണം ഗുണം ചെയ്യും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള സൂചനകള്‍ കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. പുതിയ വസ്തു വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം.
വൃശ്ചികം
ചന്ദന്റെ കര്‍ക്കടക സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരില്‍ ചന്ദ്രന്റെ സംക്രമണം ഒമ്പതാം ഭാവത്തിലായിരിക്കും സംഭവിക്കുക. ജ്യോതിഷത്തില്‍, ഒമ്പതാം ഭാവം ഭാഗ്യം, ഉന്നത വിദ്യാഭ്യാസം, ദൂരയാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണത്തിന്റെ സ്വാധീനം വിവിധ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണകരമായിത്തീരും.
ബിസിനസ്സുകാരുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സമ്പാദ്യത്തിലും സ്വത്തുസമ്പാദനത്തിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷയിലും അഭിമുഖത്തിലും വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തിലും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് എത്തും.





Click it and Unblock the Notifications
