• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അവസരം; 323 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

Google Oneindia Malayalam News

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്) 323 ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച്‌സി മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 06, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആരംഭ തീയതി: ഓഗസ്റ്റ് 08, 2022. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 06, 2022

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

പോസ്റ്റ്: ഹെഡ് കോണ്‍സ്റ്റബിള്‍ (ഒഇ മിനിസ്റ്റീരിയല്‍)
ഒഴിവുകളുടെ എണ്ണം: 312
പേ സ്‌കെയില്‍: 25500 81100/ ലെവല്‍-4

പോസ്റ്റ്: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍)
ഒഴിവുകളുടെ എണ്ണം: 11
പേ സ്‌കെയില്‍: 29200 92300/ ലെവല്‍-5

ഹെഡ് കോണ്‍സ്റ്റബിള്‍ (ഒഇ മിനിസ്റ്റീരിയല്‍): അപേക്ഷകന്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.

എഎസ്ഐ (സ്റ്റെനോ): ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റിനൊപ്പം ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  ഐ.ടി.ഐ പ്രവേശനം

  ഐ.ടി.ഐ പ്രവേശനം

  പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നെയ്യാറ്റിന്‍കര മരിയാപുരം ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള എം.എം.വി (രണ്ട് വര്‍ഷം), സര്‍വ്വെയര്‍ (രണ്ട് വര്‍ഷം), കാര്‍പ്പന്റര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കും, കാഞ്ഞിരംകുളം ചാവടി ഗവണ്‍മെന്റ് ഐ.ടി.ഐ യിലേക്ക് പ്ലംബര്‍ (ഒരു വര്‍ഷം) ട്രേഡിലേക്കും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 80 ശതമാനം സീറ്റ് പട്ടികജാതിക്കാര്‍ക്കും, 10 ശതമാനം വീതം പട്ടികവര്‍ഗക്കാര്‍ക്കും, മറ്റ് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ അയക്കേണ്ട വിലാസം: www.scdditiadmission.kerala.gov.in. വിവരങ്ങള്‍ക്ക് 9446186400

  അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ ഇന്റര്‍വ്യൂ

  അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ ഇന്റര്‍വ്യൂ

  2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്), ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ളത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. (രാവിലെ ബി.ടെക്/ ഡിപ്‌ളോമ യോഗ്യതയുള്ളവരും, ഉച്ചകഴിഞ്ഞ് - ഐ. റ്റി. ഐ. യോഗ്യതയുള്ളവരും ഹാജരാകണം) ഫോണ്‍- 04862-296297.

  യോഗ പരിശീലക അഭിമുഖം

  യോഗ പരിശീലക അഭിമുഖം

  വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ താമസക്കാരെ ആഴ്ചയിൽ മൂന്ന് ദിവസം യോഗ പരിശീലിപ്പിക്കുന്നതിന് വനിതാ യോഗപരിശീലകയെ തിരഞ്ഞെടുക്കുന്നു.
  കാലാവധി ഏഴ് മാസം. താൽപര്യമുള്ളവർ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 12 ന് രാവിലെ 11.00 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872328258

  അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം; അപേക്ഷ ക്ഷണിച്ചു

  അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം; അപേക്ഷ ക്ഷണിച്ചു

  ആലപ്പുഴ: കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആന്‍റ് ഫാഷൻ ഡിസൈനിംഗ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
  ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്‍റ് ടെക്നോളജി/ ഡിസൈനിംഗ് മേഖലകളില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക്
  അപേക്ഷിക്കാം. അധ്യാപന പരിചയം അഭികാമ്യം.
  പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഓഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാം ഹാൻറ്ലൂം ടെക്നോളജി, കിഴുന്ന തോട്ടം പി.ഒ., കണ്ണൂർ-7 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ അപേക്ഷ നല്‍കണം. ഫോൺ: 0497 2835390

  'വീട്ടിലേക്ക് വരാൻ പറ്റുമോ, അർത്ഥം വച്ചുള്ള സംസാരങ്ങൾ': സഹായിക്കാൻ വന്നവരുടെ ഉദ്ദേശത്തെ കുറിച്ച് ഹനാൻ'വീട്ടിലേക്ക് വരാൻ പറ്റുമോ, അർത്ഥം വച്ചുള്ള സംസാരങ്ങൾ': സഹായിക്കാൻ വന്നവരുടെ ഉദ്ദേശത്തെ കുറിച്ച് ഹനാൻ

  English summary
  Opportunity in Border Security Force; 323 Head Constable Vacancies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X