സിആര്‍പിഎഫില്‍ ഡെപ്യൂട്ടേഷനില്‍ അവസരം; 13 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രത്തിലോ സംസ്ഥാന സര്‍ക്കാറിലോ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ജിനീയറിങ് കേഡര്‍ തസ്തികകള്‍ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 സെപ്റ്റംബര്‍ 23 -നോ അതിനുമുമ്പോ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഔദ്യോഗികമായ നോട്ടിഫിക്കേഷന്‍ crpf.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

13 കമാന്‍ഡന്റ്, ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികകളിലേക്കാണ് ഇപ്പോള്‍ വിഞ്ജാപനം. യോഗ്യത, തിരഞ്ഞെടുക്കല്‍ പ്രക്രിയ, മറ്റ് വിശദാംശങ്ങള്‍ എന്നിവ ചുവടെ.
ഒഴിവുകളുടെ വിശദാംശങ്ങള്‍
കമാന്‍ഡന്റ് 2 തസ്തികകള്‍
ഡെപ്യൂട്ടി കമാന്‍ഡന്റ് 11 തസ്തികകള്‍
യോഗ്യതാ മാനദണ്ഡങ്ങള്‍
മുകളില്‍ പറഞ്ഞിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിജ്ഞാപനത്തില്‍ യോഗ്യതാ മാനദണ്ഡം പരിശോധിക്കാവുന്നതാണ്.
Recommended Video
ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡയറക്ടറേറ്റ് ജനറല്‍, സിആര്‍പിഎഫ്, സിജിഒ കോംപ്ലക്‌സ്, ബ്ലോക്ക് നമ്പര്‍ 1, ലോധി റോഡ്, ന്യൂഡല്‍ഹി -110003 എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്.
ഡെപ്യൂട്ടേഷന്‍ തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും, ഇത് നിയമങ്ങള്‍ അനുസരിച്ച് നീട്ടാം. ഈ നിയമനത്തിന് തൊട്ടുമുമ്പ് നടന്ന മറ്റൊരു മുന്‍-കേഡര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ കാലയളവ് ഉള്‍പ്പെടെയുള്ള ഡെപ്യൂട്ടേഷന്‍ കാലയളവ് ഒരേ സംഘടന / വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ 4 വര്‍ഷത്തില്‍ കവിയരുത്.












Click it and Unblock the Notifications