Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതിയിൽ അവസരം: തൊഴിൽ വാർത്തകൾ

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്റ് ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700194, 2761369.'

അഭിമുഖം

ആലപ്പുഴ: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ മാളിലെ നാനൂറില്‍പരം ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27ന് കോട്ടയത്ത് അഭിമുഖം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു വാട്ട്‌സപ്പ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ അറിയിച്ചു.

job

ഫോട്ടോഗ്രഫര്‍ പാനല്‍ ; അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ കരാര്‍ നിയയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 മാര്‍ച്ച് 31 വരെയാണ് പാനലിന്‍റെ കാലാവധി. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്. എല്‍. ആര്‍/മിറര്‍ലെസ് ക്യാമറ സ്വന്തമായി ഉള്ളവരായിരിക്കണം.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഈ തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും വൈഫൈ ക്യാമറയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
വ്യക്തിവിവരങ്ങളും കൈവശമുള്ള ക്യാമറുയുടെ വിശദാംശങ്ങളും ഉള്‍പ്പെടുന്ന അപേക്ഷ അനുബന്ധ രേഖകളുട പകര്‍പ്പുകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28 നു മുന്‍പ് ലഭിക്കണം.കവറിനു പുറത്ത് ഫോട്ടോഗ്രാഫര്‍ പാനലിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. [email protected] എന്ന വിലാസത്തിലും അപേക്ഷകള്‍ അയയ്ക്കാം.

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    സീറ്റ് ഒഴിവ്

    എളേരിത്തട്ട് ഇകെഎന്‍എം ഗവ കോളേജില്‍ എംഎ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവ്. ജനറല്‍-രണ്ട്, എസ് സി-രണ്ട്, മുസ്ലീം-ഒന്ന്, പിഡബ്ല്യൂഡി-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് ഉച്ചക്ക് ഒരുമണിക്കകം നേരിട്ട് അപേക്ഷ നല്‍കണം. യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഇതുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പുതുതായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ കഴിയും. ഫോണ്‍: 0467 2241345.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+