Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ: തൊഴിൽ അവസരങ്ങൾ അറിയാം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം - 695033. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, www.minoritywelfare.kerala gov.in.

മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

ട്രെയിനർമാരുടെ എംപാനൽ

ട്രെയിനർമാരുടെ എംപാനൽ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിവിധ പരിശീലന പരിപാടികളിലേക്ക് ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. ഐ.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്‌സ്‌കിൽ മേഖലകളിൽ ട്രെയിനിങ് പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 7. അപേക്ഷ സമർപ്പിക്കാൻ വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015051, www.reach.org.in , https://kswdc.org/.

ഡയലിസിസ് ടെക്നീഷ്യൻ വാക്ക് ഇൻ ഇൻറർവ്യൂ

ഡയലിസിസ് ടെക്നീഷ്യൻ വാക്ക് ഇൻ ഇൻറർവ്യൂ

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യനെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 30 ന് രാവിലെ 11 മണി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം ഒന്ന്.
യോഗ്യത
1) ഡയാലിസിസ് ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
2) കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
കട്ടപ്പന നഗരസഭ പരിധിയിൽ താമസിക്കുന്നവർക്കും പ്രവർത്തിപരിചയമുള്ളവർക്കും മുൻഗണന.
യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒർജിനൽ, പകർപ്പ്, ഒരു ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കണം. ഫോൺ 04868 296711.

ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ യില്‍ പ്ലംബര്‍ (2022-23), ഇലക്ട്രീഷ്യന്‍ (2022-24), എന്നി ട്രേഡുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പ്ലംബര്‍ ട്രേഡിന് എട്ടാം ക്ലാസ്സും, ഇലക്ട്രീഷ്യന്‍ ട്രേഡിന് എസ് എസ് എല്‍ സി യുമാണ് യോഗ്യത. 80% സീറ്റുകള്‍ എസ് ടി വിഭാഗത്തിനും, 10% സീറ്റുകള്‍ എസ് സി വിഭാഗത്തിനും, 10% സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. https://forms.gle/clD8GSKWC9QYNA4UA എന്ന ലിങ്കുവഴി ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. ഫോണ്‍: 9656820828.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+