Get Updates
Get notified of breaking news, exclusive insights, and must-see stories!

റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍, സേഫ്റ്റി ആൻഡ് ഫയർമാൻ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിംഗ് സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റീഹാബിലിറ്റേഷന്‍ ടെക്നീഷ്യനെ (പോസ്തറ്റിക്/ ഓര്‍ത്തോട്ടിക്സ്/ലെതര്‍ വര്‍ക്ക്) നിയമിക്കുന്നു.

യോഗ്യത: എസ്.എസ്.എല്‍.സിയും പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് ബാച്ചിലര്‍ ബിരുദം/ ഡിപ്ലോമ കോഴ്സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. പ്രതിദിനം 700 രൂപ വേതനം ലഭിക്കും. ഒക്ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ അപേക്ഷ നല്‍കാം. ഫോണ്‍: 0479 2382331

job

ഗസ്റ്റ് അധ്യാപക ഒഴിവ്

ആലപ്പുഴ: മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാരമംഗലം റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 18ന് ഉച്ചകഴിഞ്ഞ് 3.30നകം കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍: 9895919763, 9744696141

സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിൽ ജോലി ഒഴിവ്

അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 27 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 45 നും മധ്യേ . നിയമാനുസൃത വയസ്സിളവ്അനുവദനീയം. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമയോ വേണം. ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം. മറ്റു യോഗ്യതകൾ :ഉയരം 165 സെ ന്റീമീറ്റർ , ഭാരം 50 കിലോഗ്രാം, നെഞ്ചളവ് വികസിപ്പിക്കുമ്പോൾ 86 സെന്റീമീറ്റർ, വികസിപ്പിക്കാതെ 81 സെന്റീമീറ്റർ . പൂർണ്ണ കാഴ്ചശക്‌തി ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ 0484 2422458 എന്ന നമ്പറിലോ ബന്ധപ്പെടണം.

ഐസിറ്റിസി ലാബ് ടെക്നീഷ്യന്‍

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസിറ്റിസി ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, വാട്‌സ്ആപ് നമ്പര്‍, വിലാസം, യോഗ്യത, പരിചയം എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒക്ടോബര്‍ 16 നു മുമ്പായി [email protected] എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-04862 222630.

ഡി സി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം : കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് ഏഴാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യാം .

ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

റെഗുലർ ഹയർസെക്കൻഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താം. പി എസ് സി മുഖേനയുള്ള സർക്കാർ ജോലിക്ക് യോഗ്യതയായി സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ള കോഴ്സിന്റെ കാലാവധി ആറ് മാസമാണ് . നവംബർ 10 വരെ പിഴകൂടാതെയും 60 രൂപ പിഴയോടുകൂടി നവംബർ 17 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം . ഓൺലൈൻ രജിസ്ട്രേഷന് ശേഷം രണ്ടുദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ സ്കോൾ - കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ സ്പീഡ് അല്ലെങ്കിൽ രജിസ്റ്റേർഡ് തപാൽമാർഗം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484 2377537 ; 9496094157 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+