കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎസ്‌സി വിളിക്കുന്നു; അസിസ്റ്റന്റ് പ്രൊഫസര്‍, എയറോനോട്ടിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍

Google Oneindia Malayalam News

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍, എയറോനോട്ടിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 14 ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ്് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - www.upsconline.nic.in വഴി അപേക്ഷിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ആകെ 13 ഒഴിവുകളാണ് നികത്തുന്നത്.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

ഒഴിവുകളുടെ വിശദാംശങ്ങള്‍

എയറോനോട്ടിക്കല്‍ ഓഫീസര്‍: 6
പ്രൊഫസര്‍: 01
അസിസ്റ്റന്റ് പ്രൊഫസര്‍: 04
ന്യൂറോ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍: 01
എഞ്ചിനീയര്‍ & ഷിപ്പ് സര്‍വേയര്‍ കം-ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ടെക്നിക്കല്‍): 01

വിവരാവകാശ കമ്മിഷണർ നിയമനം

വിവരാവകാശ കമ്മിഷണർ നിയമനം

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ ഴമറരറിശെര@ഴാമശഹ.രീാ ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (1 ), സയന്റിസ്റ്റ് - E II (6) ,സയന്റിസ്റ്റ് - C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31.

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്കാലിക ഒഴിവ്

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ് വിഷയമാക്കി പ്രീഡ്രിഗ്രി/ പ്ലസ്ടു അംഗീകൃത സർവകലാശാല/ ബോർഡ് അല്ലെങ്കിൽ തത്തുല്യയോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകരിച്ച ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് (ഡിഎച്ച്എൽഎസ്) ഡിപ്ലോമയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അതില്ലെങ്കിൽ ബിഎഎസ്എൽപിയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 01.01.2022ന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 35600-75400. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

താത്കാലിക നിയമനം

താത്കാലിക നിയമനം

ഗവ.ഐ.ടി.ഐ ആറ്റിങ്ങലിൽ ഇലക്ട്രോപ്ളേറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 8ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

 അഗ്നീപഥ് വന്നതോടെ അപേക്ഷകരുടെ ചാകര, വ്യോമസേനയില്‍ ഇതുവരെ ലഭിച്ചത് ഏഴര ലക്ഷം അപേക്ഷകള്‍ അഗ്നീപഥ് വന്നതോടെ അപേക്ഷകരുടെ ചാകര, വ്യോമസേനയില്‍ ഇതുവരെ ലഭിച്ചത് ഏഴര ലക്ഷം അപേക്ഷകള്‍

English summary
UPSC Recruitment 2022; Assistant Professor and Aeronautical Officer Vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X