Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ സി ജി ടെക്നീഷ്യൻ, കണ്‍സള്‍ട്ടന്റ് തസ്തികയിൽ ഒഴിവ്; തൊഴിൽ അവസരങ്ങൾ അറിയാം

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി സെപ്തംബർ മൂന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കണം.

കണ്‍സള്‍ട്ടന്റ്

കൊല്ലം:പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.cmdkerala.net വെബ്‌സൈറ്റില്‍ ലഭിക്കും.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

job

വായനക്കാരുടെ പാനല്‍

തിരുവനന്തപുരം : വഴുതക്കാട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയില്‍ ഓഡിയോ പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്യാന്‍ പ്രാപ്തരായ വായനക്കാരുടെ പാനല്‍ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും കഥകള്‍, നോവലുകള്‍, പൊതു പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ വായിച്ച് പരിചയമുള്ളവരും ഈ മേഖലയില്‍ നിശ്ചിത യോഗ്യതയുള്ളവരും ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ ആറിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 8547326805.

ദേശീയ ആരോഗ്യ ദൗത്യം : കൂടിക്കാഴ്ച സെപ്തംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ

പാലക്കാട്‌: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി താഴെ പറയുന്ന ദിവസങ്ങളിൽ കൂടിക്കാഴ്ച നടക്കും. സെപ്തംബർ രണ്ടിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എൻ, മൂന്നിന് ലാബ്‌ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്‌ നഴ്‌സ് (പാലിയേറ്റിവ് ), നാലിന് ഓഡിയോമെട്രിക് അസിസ്റ്റന്റ്, കൗൺസിലർ എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ബി.ഇ.എസ് സ്‌കൂളിൽ (ശാരദ ശങ്കര കല്യാണമണ്ഡപത്തിനു സമീപം, നൂറണി പോസ്റ്റ്, പാലക്കാട് - 678004) രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ലഭിക്കും.

ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം :പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണവേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തമിഴ്, തെലുങ്കു, കന്നട, അസമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുധധാരികളായിരിക്കണം അപേക്ഷകര്‍. കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1,000 രൂപ വേതനം നല്‍കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 30നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2978888, 9633413868.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+