Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരാശി ശമ്പളം 20 ലക്ഷത്തിന് മുകളിൽ, ബിസിനസ് അനലിസ്‌റ്റാവാം; ഐഐഎഫ്‌ടി നിങ്ങളെ കാത്തിരിക്കുന്നു

വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യം അറിവ് സ്വായത്തമാക്കുക എന്നതാണ്. നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ നല്ലൊരു തലമുറയെ വളർത്തിയെടുക്കാൻ കഴിയും. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഉന്നത വിദ്യാഭ്യാസം എന്നത് നിങ്ങളുടെ കരിയർ നിശ്ചയിക്കാൻ കെൽപ്പുള്ള ഒന്നാണ്. അത് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷ്‌മത പുലർത്തേണ്ടത് അനിവാര്യമാണ്.

ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ചാൽ ഒരുപക്ഷേ നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കണം എന്നില്ല. ഇപ്പോഴത്തെ കാലത്ത് കൂടുതൽ ചെറുപ്പക്കാരും നേരിടുന്ന ഒരു വെല്ലുവിളി അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ ലഭിക്കാത്തതും ശമ്പളത്തിലെ അസുന്തലിതാവസ്ഥയും ഒക്കെയാണ്. എന്നാൽ ഭാവിയുടെ സാധ്യതകളെ മനസിലാക്കി പഠിക്കുന്ന ഒരു കോഴ്‌സും നിങ്ങൾക്ക് വെറുതെയാവില്ല.

jobnews

അത്തരത്തിൽ മികച്ച ശമ്പളം ഉറപ്പാക്കാൻ കഴിയുന്ന, വിദേശ കമ്പനികളിൽ നിന്ന് പോലുമുള്ള ജോലി സാധ്യത ഉറപ്പുള്ള ഓർ കോഴ്‌സിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ആയിരമോ പതിനായിരമോ അല്ല ഈ കോഴ്‌സ് പഠിച്ച മിടുക്കർ ക്യാമ്പസ് പ്ലേസ്മെന്റ് മുഖേന വാരുന്നത് ലക്ഷങ്ങളാണ്. അപ്പോൾ പിന്നെ അവരുടെ വാർഷിക വരുമാനം ഊഹിക്കാമല്ലോ.

ഐഐഎഫ്‌ടി: ബിസിനസ് അനലിസ്‌റ്റ് ആവാം

അനന്തമായ തൊഴിൽ സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ബിസിനസ് മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും വ്യത്യസ്‌തവുമായ കോഴ്‌സുകൾ നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ഐഐഎഫ്‌ടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒരു കൽപിത സർവകലാശാലയാണ്. ഫോറിൻ ട്രേഡിംഗ്, ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സുകളാണ് സ്ഥാപനത്തിൽ പ്രധാനമായും നൽകി വരുന്നത്.

ഇന്ത്യക്ക് പുറത്തുള്ള വിവിധ വിദേശ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡൽഹിക്ക് പുറമേ കൊൽക്കത്തയിലും ആന്ധ്രയിലെ കാക്കിനഡയിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലും ക്യാമ്പസുകൾ ഉണ്ട്. അതിൽ ഡൽഹി-കൊൽക്കത്ത തുടങ്ങിയ ക്യാമ്പസുകളിലെ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. നവംബർ 22 രാത്രി 11.59 വരെയാണ് അപേക്ഷിക്കാനില്ല സമയപരിധി ഉണ്ടാവുക.

ഡൽഹിയിൽ രണ്ട് എംബിഎ കോഴ്‌സുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ബിസിനസ് അനലിറ്റിക്‌സ്, ഫോറിൻ ബിസിനസ് എന്നിവയാണത്. കൊൽക്കത്തയിൽ ഫോറിൻ ബിസിനസ് മാത്രമാണുള്ളത്. ഫോറിൻ ബിസിനസിന് 3000 രൂപയാണ് അപേക്ഷ ഫീസ്. ബിസിനസ് അനലിറ്റിക്‌സിനാവട്ടെ 2000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഇളവുകളുണ്ട്. https://applyadmission.net/iift2025 എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഉയർന്ന ഫീസാണ് ഈ കോഴ്‌സിന് ചിലവ് വരുന്നതിന് ഏകദേശം 20 ലക്ഷത്തോളം രൂപ ഡൽഹിയിലെ ബിസിനസ് മാനേജ്‌മെന്റ്റ് പഠനത്തിന് ചിലവാകും. എങ്കിലും ഇതിൽ ജയിച്ചാൽ കിട്ടാനിരിക്കുന്ന ഉയർന്ന ശമ്പളം തന്നെയാണ് ഏറ്റവും പ്രധാനമായി വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകം. ക്യാമ്പസ് പ്ലേസ്മെന്റുകൾ തന്നെയാണ് ഇതിൽ ഏറ്റവും നിർണായക ഘടകം.

വാർഷിക ശമ്പളം 80 ലക്ഷത്തിന് മുകളിൽ?

കഴിഞ്ഞ വർഷം ഈ സ്ഥാപനത്തിലെ നിരവധി വിദ്യാർത്ഥികളെയാണ് വിവിധ ആഗോള കമ്പനികൾ വൻ ശമ്പളം വാഗ്‌ദാനം ചെയ്‌ത്‌ റാഞ്ചിയെടുത്തത്. അന്താരാഷ്ട്ര കമ്പനികളുടെ ഉയർന്ന സിടിസി ആയി കണക്കാക്കുന്നത് 85 ലക്ഷം രൂപ വരെയാണ്. ആഭ്യന്തര തലത്തിൽ ഇത് 75 ലക്ഷം വരെയാണ്. ശരാശരി 26 ലക്ഷം വരെയാണ് ഇവിടെ നിന്നും വിദ്യാർഥികൾ കൈപ്പറ്റുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+