Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണൽ ആയുഷ് മിഷൻ യോഗ ഡെമോൺസ്‌ട്രേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് യോഗ ഡെമോൺസ്‌ട്രേറ്റർ ആയി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം.

യോഗ്യത എസ്.എസ്.എൽ.സി, അംഗീകൃത യൂണിവേഴ്‌സിറ്റി/ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ്/ എം.എസ്‌സി (യോഗ)/ എംഫിൽ (യോഗ) സർട്ടിഫിക്കറ്റ്. പ്രായം 40ൽ താഴെ.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വിഷയത്തില്‍ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് അഞ്ച് വര്‍ഷം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുണ്ടാവണം. പ്രായപരിധി 20 മുതല്‍ 56 വരെ. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു

job

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+