പട്ടി സഹായിച്ചു..
ഫുക്കന്‍ തന്റെ വീട്ടിലെ ജോലിക്കാരനായ മൂക്കനെ പിരിച്ചു വിട്ടു.തിരിച്ചു പോകുന്ന വഴിക്ക് മൂക്കന്‍ ഫുക്കന്റെ വീട്ടിലെ പട്ടിയുടെ മുന്നിലേക്ക് ഒരു പത്തു രൂപ നോട്ട് ഇട്ടു കൊടുത്തു. ഇതു കണ്ട ഫുക്കന്‍ കാര്യം അന്വേഷിച്ചു.
മൂക്കന്‍: ഞാന്‍ എന്നെ സഹായിച്ചവരെ ഒരിക്കലും മറക്കില്ല. നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഈ പട്ടിയാണ് എന്നെ സഹായിച്ചത്.
ഫുക്കന്‍: അതെങ്ങനെ?
മൂക്കന്‍: നിങ്ങള്‍ക്ക് ഭക്ഷണം എടുക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ച ശേഷവും ഇവനാണ് പാത്രം നക്കി തുടച്ച് വൃത്തിയാക്കുന്നത്
**
വിശ്വസ്തനായ പട്ടി..
ജോപ്പന്‍റെ പട്ടിയെ വാങ്ങാന്‍ വന്ന ജംഗ്പങ്കി ചോദിച്ചു,
“ഇവനെ വിശ്വസിക്കാന്‍ കൊള്ളാമോ?"
ജോപ്പന്‍: പിന്നെ ഇവനെ ഞാന്‍ ഇതു വരെ മുന്നു പേര്‍ക്ക് വിറ്റു മൂന്നു തവണയും ഇവന്‍ ഇവിടെ തിരിച്ചെത്തി.
**
ജോപ്പനെ റാഞ്ചി..
മൂത്രത്തിക്കര പഞ്ചായത്ത് പ്രസിഡന്റ് ജോപ്പന്‍ സഞ്ചരിച്ചിരുന്ന വിമാനം തീവ്രവാദികള്‍ റാഞ്ചി.വിമാനത്തില്‍ ജോപ്പന്‍ ഒഴികെയുള്ള മറ്റ് യാത്രക്കാരെയെല്ലാം വിമാനത്താവളത്തിലിറക്കിയ തീവ്രവാദികള്‍ വീണ്ടും വിമാനവുമായി
ഉയര്‍ന്നു പൊങ്ങി.മോചിപ്പിച്ച യാത്രക്കാരുടെ കൈയില്‍ തീവ്രവാദികള്‍ അധികൃതര്‍ക്ക് ഒരു സന്ദേശം കൊടുത്തയച്ചു.ആ സന്ദേശം ഇങ്ങനെയായിരുന്നു,
“ഞങ്ങളുടെ ആവശ്യങ്ങള്‍ ഉടന്‍ തന്നെ അംഗീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ജോപ്പനെയും മോചിപ്പിക്കും"












Click it and Unblock the Notifications