കൊതുകിന്‍റെ രക്തം..
കൊതുകിന്റെ കടിയേറ്റ് പുളഞ്ഞ മൂക്കന്‍ പക്ഷെ ആ കൊതുകിനെ വെറുതെ വിടാന്‍ തീരുമാനിച്ചു.ഇത് കണ്ട് അത്ഭുതം പുണ്ട ഫുക്കന്‍ ഇതിന്റെ കാരണം അന്വേഷിച്ചു.
മൂക്കന്റെ മറുപടി- ഒന്നുമില്ലെങ്കിലും അവന്‍റെ ഞരമ്പിലൂടെ ഓടുന്നത് എന്‍റെ ചോരയല്ലെ !
**
മലകയറ്റം
മൂക്കന്‍: പ്രീയതമേ നിനക്ക് വേണ്ടി ഞാന്‍ ഹിമാലയ പര്‍വ്വതം കയറിയാല്‍ നീ എനിക്ക് എന്ത് തരും
ഭാര്യ: ഒരു തള്ളു വെച്ച് തരും.
**
ഐന്‍സ്റ്റീന്‍
തന്‍റെ പ്രസംഗങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികളെ ബോറടിപ്പിച്ചിരുന്ന ഒരു മണ്ടന്‍ അധ്യാപകനായിരുന്നു ജോപ്പന്‍.എന്നാല്‍ ഒരു ദിവസം ജോപ്പന്റെ കളാസ് കഴിഞ്ഞതും ആ ക്ലാസിലെ വിദ്യാര്‍ത്ഥിയായ ഛോട്ടാ ജംഗ്പങ്കി ജോപ്പന്റെ അടുത്തെത്തിയിട്ട് പറഞ്ഞു,
“ജോപ്പന്‍ സാറെ,സാര്‍ ഐന്‍സ്റ്റീനെക്കാള്‍ മഹാനാണ്"
ഇതു കേട്ട ജോപ്പന് സന്തോഷമായെങ്കിലും മണ്ടനായ താന്‍ ഈ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്ന് ഒരു സംശയം. അടുത്ത ദിവസം തന്നെ ഛോട്ടയോട് ഇതേ കുറിച്ചു ചോദിക്കാന്‍ ജോപ്പന്‍ തീരുമാനിച്ചു.അടുത്ത ദിവസം രാവിലെ തന്നെ ജോപ്പന്‍ ഛോട്ടയോട് ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തു.ചോദ്യം കേട്ട ഛോട്ടാ ഒരു ചെറിയ ചിരിയോടെ പറഞ്ഞു,
“അതിബുദ്ധിമാനായ ഐന്‍സ്റ്റൈന്‍ പറയുന്ന കാര്യങ്ങള്‍ ലോകത്തില്‍ ആകെ പത്ത് പേര്‍ക്ക് മാത്രമേ മനസിലാകു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്,എന്നാല്‍ സാറ് പറയുന്ന കാര്യങ്ങള്‍ ലോകത്ത് ഒരു മനുഷ്യനും മനസിലാകില്ല !"












Click it and Unblock the Notifications