കുട്ടിയ്ക്ക് സുഖമില്ല
കുട്ടിയും അമ്മയും തമ്മില്‍
കുട്ടി: എനിക്ക് സുഖമില്ലമ്മേ.
അമ്മ: നിനക്കെന്താ അസുഖം?
കുട്ടി: സ്കൂളില്‍ പോകാന്‍.
**
ഇങ്ങനെ ചവിട്ടിയാല്‍..
ജയിലില്‍ വച്ച് രണ്ട് കള്ളന്മാര്‍.
ആദ്യത്തെ കള്ളന്‍: കഴിഞ്ഞ മാസം എന്നെ പോലീസ് പിടിച്ചപ്പോള്‍ രണ്ട് കൈയും കെട്ടിയാ എന്നെ ലോക്കപ്പിലിട്ടത്. ആ സമയത്ത് പോലീസുകാരന്‍ വാതില്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഭിത്തിയില്‍ ചാരി ഞാന്‍ കാലു കൊണ്ടൊരു ചവിട്ടു കൊടുത്തു.
രണ്ടാമന്‍: എന്നിട്ടോ?
ആദ്യത്തെയാള്‍: എന്‍റെ കാലൊടിഞ്ഞു, അത്ര തന്നെ!
**
പല്ലെടുക്കാന്‍ 300 രൂപ..
ദന്താശുപത്രിയില്‍ വച്ച് രോഗി ഡോക്‌ടറോട്: ഒരു പല്ലെടുക്കാന്‍ 100 രൂപയാണല്ലോ ചാര്‍ജ്ജ്. ഇന്നെന്താ നിങ്ങള്‍ 300 രൂപാ ചാര്‍ജ്ജ് ചെയ്തത്?
ഡോക്‌ടര്‍: ഓഹോ!, നിങ്ങളിവിടെക്കിടന്ന് അലറി വിളിച്ചപ്പോള്‍ അത് കേട്ട് രണ്ട് രോഗികള്‍ ഓടിപ്പോയത് നിങ്ങള്‍ കണ്ടില്ലേ?












Click it and Unblock the Notifications