ഉള്ളതും ഇല്ലാത്തതും

“നിങ്ങളില്‍ രണ്ടു വ്യവസായശാലയുള്ളവര്‍ ഒന്നു രാഷ്ട്രത്തിന് നല്‍കുമോ?"
“ഞങ്ങള്‍ തയ്യാര്‍" ജനം പറഞ്ഞു.
“നിങ്ങളില്‍ രണ്ടു വയലുകളുള്ളവര്‍ ഒന്ന് രാഷ്ട്രത്തിന് കൊടുക്കുമോ?"
“ഞങ്ങള്‍ തയ്യാര്‍" ജനത്തിന്റെ ആവേശം കൂടി.
“നിങ്ങളില്‍ രണ്ടു പശുക്കള്‍ ഉള്ളവര്‍ ഒന്നിനെ രാഷ്ട്രത്തിന് സംഭാവന നല്‍കുമോ?"
--ജനങ്ങള്‍ മറുപടി പറയാതെ എഴുന്നേറ്റ് പോയി. കാരണം അവര്‍ക്ക് രണ്ടു പശുക്കള്‍ ഉണ്ടായിരുന്നു.
**
പട്ടിണിയ്ക്ക് കാരണം
തടിയനായ ചെസ്റ്റര്‍ട്ടന്‍ മെലിഞ്ഞ പ്രകൃതിക്കാരനായ ബര്‍ണാര്‍ഡ്ഷായെ കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു.
“താങ്കളെ കണ്ടാല്‍ ഇംഗ്ലണ്ടിലാകെ പട്ടിണിയാണെന്നേ പറയൂ"
ബര്‍ണാര്‍ഡ്ഷായുടെ മറുപടി - അതിന് കാരണക്കാര്‍ നിങ്ങളാണെന്ന് നാട്ടുകാര്‍ക്ക് മനസിലാവും.












Click it and Unblock the Notifications