താളി ഒടിയ്ക്കണം
ഗോപാലന് അടുത്ത വളപ്പിലെ ചെത്തുതെങ്ങില്‍ കയറി അന്തിക്കള്ള് കുടിക്കല്‍ ഒരു പതിവായിരുന്നു. ഒരിക്കല്‍ അത് ഉടമസ്ഥന്‍ കണ്ടു.
“ഗോപാലാ, എന്താടാ എന്റെ ചെത്തുതെങ്ങില്‍?"
“അയ്യോ, ഇത്തിരി താളിയൊടിക്കാന്‍ കേറിയതാണേ"
“താളി തെങ്ങേലാണോടോ"? ഉടമസ്ഥന്‍.
“അതോണ്ടല്ലേ, ഇങ്ങോട്ടെറങ്ങിവരണത്?"
**
നോട്ടെഴുതാത്ത രാമു
ക്ലാസിനിടയില്‍ രാമു മാത്രം നോട്ടെഴുതുന്നില്ല. അതുകണ്ട് കലി കയറിയ ടീച്ചര്‍.
“ഹേയ് രാമുവെന്താ എഴുതാത്തത്?"
“എന്റെയച്ഛനും ഇവിടാ പഠിച്ചേ! ഇതെല്ലാം വീട്ടിലുണ്ട്".












Click it and Unblock the Notifications