Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പു സര്‍ദാര്‍ജിയുടെ ഗ്രാമത്തിന്റെ ചിത്രം

Sardarji And Drawing
ഒരു ദിവസം പപ്പു സര്‍ദാര്‍ജി ചിത്രരചന പഠിയ്ക്കാനായി പോയി. ഡ്രായിംഗ് അധ്യാപകന്‍ എന്തെങ്കിലും പെയിന്റ് ചെയ്യാന്‍ സര്‍ദാര്‍ജിയോട് പറ‍ഞ്ഞു. എന്ത് വരയ്ക്കണം എന്നറിയാതെ കുഴങ്ങിയിരിയ്ക്കുകയായിരുന്നു സര്‍ദാര്‍ജി. പ്രശ്നം പരിഹരിയ്ക്കാന്‍ അധ്യാപകനോട് തന്നെ ചോദിച്ചു. നീ ലോകത്ത് കണ്ട ഏറ്റവും സുന്ദരമായത് വരയ്ക്കാനായിരുന്നു അധ്യാപകന്റെ ഉപദേശം.

എന്റെ ഗ്രാമത്തേക്കാള്‍ സുന്ദരമായത് എന്തുണ്ട്. അതുകൊണ്ട് അതു തന്നെ വരയ്ക്കാം. സര്‍ദാര്‍ജി തീരുമാനിച്ചു. രാത്രി ഉറങ്ങാതെ ഒന്നും കഴിയ്ക്കാതെ കുളിയ്ക്കുക പോലും ചെയ്യാതെ സര്‍ദാര്‍ജി സ്വന്തം ഗ്രാമത്തിന്റെ പടം വരച്ചു.

പടവുമായി അടുത്ത ദിവസം ക്ലാസിലെത്തി. ഗ്രാമത്തിന്റെ ഓരോ വിശദാംശങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ എന്തോ ഒന്നിന്റെ കുറവുണ്ട്. വീണ്ടും ഗ്രാമത്തില്‍ പോയി അതെന്താണെന്ന് കണ്ടെത്തി വരാന്‍ അധ്യാപകന്‍ നിര്‍ദ്ദേശിച്ചു.

വീണ്ടും ഗ്രാമത്തല്‍ പോയ സര്‍ദാര്‍ജി ചിത്രം പുതുക്കി വരച്ചിട്ട് അടുത്ത ദിവസം ക്ലാസില്‍ എത്തി. ഒരു കറുത്ത കാന്‍വാസാണ് അധ്യാപകന് പപ്പു സര്‍ദാര്‍ജി കൊടുത്തത്. അധ്യാപകന് ദ്വേഷ്യം വന്നു. നിന്നോട് ചിത്രം നന്നാക്കാനാണ് പറ‍ഞ്ഞത്. അല്ലാതെ ചീത്തയാക്കാനല്ല.

പപ്പു സര്‍ദാര്‍ജിയുടെ മറുപടി ഉടന്‍ വന്നു.
എന്തോ ഒന്നിന്റെ കുറവുണ്ടെന്നല്ലേ സാര്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ഇന്നലെ രാത്രി വീണ്ടും ഗ്രാമത്തില്‍ പോയി. ഏറെ നേരം ഗ്രാമം നോക്കി നിന്നു. അവിടെ പവര്‍കട്ടിന്റെ നേരമായിരുന്നു അത്. അപ്പോഴാണ് എനിയ്ക്ക് മനസ്സിലായത് ഇതാണ് ഞാന്‍ ചിത്രത്തില്‍ ഒഴിവാക്കിയതെന്ന്. അതുകൊണ്ട് കാന്‍വാസില്‍ കറുപ്പ് അടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+