ഷിജുവും ബിജുവും
ഷിജുവും ബിജുവും ഷാപ്പിലിരുന്ന് വിശാലമായി കള്ളുകുടിച്ചു. ഷര്‍ട്ടു അഴിച്ചുവച്ചായിരുന്നു കുടി. കുടി കഴിഞ്ഞപ്പോള്‍ അടിയായി. ബിജുവിനെ വെല്ലുവിളിച്ചുകൊണ്ട് ഷിജു പുറത്തിറങ്ങി നടന്നു. ഷര്‍ട്ടിട്ടപ്പോള്‍ തലതിരിഞ്ഞും പോയി.
വഴിയേ ഒരു കാനയില്‍ വീണ ഷിജു എഴുന്നേല്‍ക്കാനാവാതെ ഉരുണ്ടു മറിഞ്ഞു. പിന്നാലെ വന്ന ബിജുഅതു കണ്ടു.
“അയ്യോ എന്റെ ഷിജു നിനക്കെന്തുപറ്റി?"
ഷിജുവിനെ പിടിച്ചു കയറ്റിനോക്കുമ്പോള്‍, അയ്യോ കഷ്ടം ഷിജുവിന്റെ തല തിരിഞ്ഞുപോയിരിക്കുന്നു! പിന്നെ താമസിച്ചില്ല; ബിജു ആ തല പിരിച്ച് ബട്ടണ്‍സുള്ള വശത്തേയ്ക്ക് തിരിച്ചിട്ടു.
***
വാരിയെല്ല്
ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ഒരുത്തന്‍ ഒന്നു തടവി.
പെണ്‍കുട്ടി- താനെന്താടോ ഈ ചെയ്യുന്നത്?
യാത്രക്കാരന്‍ - ക്ഷമിക്കണം, എന്റെ വാരിയെല്ല് ഇതു തന്നെയാണോന്ന് പരിശോധിച്ചതാ!












Click it and Unblock the Notifications