എന്താണ് പാപം?
വികാരിയച്ചന് സ്ഥലം മാറ്റം. യാത്രയയപ്പു സമ്മേളനത്തിനിടയില്‍ പ്രസുദേന്തിയുടെ പ്രസംഗത്തില്‍ വന്ന ഒരു വാചകം.
“പ്രിയപ്പെട്ട വികാരിയച്ചാ....... അങ്ങിവിടെ വരുന്നതുവരെ പാപമെന്താണെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല..... അങ്ങേയ്ക്ക് നന്ദി".
***
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
സുവിശേഷ പ്രസംഗകന്‍ കുട്ടിയോട്
“ഇവിടത്തെ പള്ളിയെവിടെയാണ്?"
“ഒരു കിലോമീറ്റര്‍ കൂടെയുണ്ട്."
“ശരി, ഇന്ന് വൈകീട്ടുള്ള ധ്യാനത്തിന് കുട്ടി വീട്ടുകാരെയും കൂട്ടി പള്ളിയില്‍ വരണം"
“അതെന്തിനാ?"
“ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി പറഞ്ഞുതരാം"
“പള്ളിയറിയാത്ത നിങ്ങള്‍ക്കെങ്ങനെ സ്വര്‍ഗ്ഗമറിയും?"












Click it and Unblock the Notifications