നായയെ ആരും സ്വീകരിച്ചില്ല
സ്വന്തക്കാര്‍ക്കിടയിലെത്തിയ നായ
വേദപാഠക്ലാസില്‍ ഒരിക്കല്‍ ഒരു നായ കയറിവന്നു. കുട്ടികള്‍ ആര്‍ത്തുകൂവി....
"മിണ്ടാതിരിയെടാ........എല്ലാവരും ബൈബിള്‍ എടുത്തുവായിക്കൂ...." അധ്യാപകന്‍
"അവന്‍ തന്റെ സ്വന്തം ജനങ്ങളുടെയിടയിലേക്ക് വന്നു. പക്ഷേ, അവരോ അവനെ സ്വീകരിച്ചില്ല" എന്നതായിരുന്നു സുവിശേഷ ഭാഗം.
ഞങ്ങടെ വാരിയെല്ല് ക്ളാസിലാണ് സാറേ!!
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അന്ന് ക്രൈസ്റ്റ് കോളേജില്‍ പെണ്‍കുട്ടികളില്ല. വല്ലപ്പോഴും ഒരു കളറ് കാണുന്നത് സെപ്തംബര്‍ പരീക്ഷക്കാലത്താണ്. അങ്ങനെ, വരുന്ന പെണ്‍കുട്ടികള്‍ പേടിച്ചു ക്ലാസിനകത്തിരിക്കുമ്പോഴാണ് പൂവാലപ്രവാഹം അന്നേരം അവിടേക്ക് വന്ന പ്രിന്‍സിപ്പല്‍.
"പോടാ..... അവറ്റ രണ്ടക്ഷരം പഠിക്കട്ടെ"
"അച്ചോ, അച്ചനിതു മനസ്സിലാവില്ല; ഞങ്ങടെ വാരിയെല്ല് അകത്താ കിടക്കണേ... അതന്വേഷിച്ചു വന്നതാ".
കെട്ടിയവളായി പെന്‍ഗ്വിനെ മതിയോ?
അനുയോജ്യയായ വധുവിനുവേണ്ടി ഒരു യുവാവ് കമ്പ്യൂട്ടര്‍വല്‍കൃത മാരേജ് ബ്യൂറോയില്‍ അപേക്ഷിച്ചു.
"പൊക്കം കുറഞ്ഞ, ആകര്‍ഷകമായ, നീന്തലിഷ്ടമുള്ള, കൂട്ടം കൂടുവാനിഷ്ടമുള്ള ഒരു കൂട്ടുകാരിയെ വേണം".
"ഒരു പെന്‍ഗ്വിനെ വിവാഹം ചെയ്യുക" എന്നതായിരുന്നു കമ്പ്യൂട്ടര്‍ നല്‍കിയ മറുപടി.












Click it and Unblock the Notifications