പട്ടാളം വേണ്ടേ വേണ്ട....
ഒരാള്‍ പട്ടാളത്തില്‍ ചേരാനെത്തി. നീണ്ട ക്യൂവില്‍ നിന്ന് അവശനായ അയാള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ചെന്നപ്പോള്‍ താന്‍ പട്ടാളത്തില്‍ ചേരുന്നില്ലെന്ന് അറിയിച്ചു. അതിന് അയാള്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു.
'സാര്‍, എന്നെ നിങ്ങള്‍ തെരഞ്ഞെടുത്താല്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ മിലിട്ടറിയിലേയ്ക്ക് അല്ലെങ്കില്‍ എയര്‍ ഫോഴ്‌സിലേയ്ക്ക് വിടും. മിലിട്ടറിയില്‍ വിട്ടാല്‍ രണ്ടു പ്രശ്‌നമുണ്ട്. ഒന്നുകില്‍ ഫോര്‍ഫ്രണ്ടില്‍ നിര്‍ത്തും, അല്ലെങ്കില്‍ ബാക്കില്‍ നിക്കും. ഫ്രണ്ടില്‍ നിര്‍ത്തിയാല്‍ രണ്ടു പ്രശ്‌നമുണ്ട്.
ചിലപ്പോള്‍ ശത്രുക്കളെന്നെ കൊല്ലും, ചിലപ്പോ കൊല്ലില്ല; ചത്താല്‍ രണ്ടു പ്രശ്‌നമുണ്ട്; എന്റെ ശരീരം സൈനിക ബഹുമതികളോടെ അടക്കം ചെയ്യും; ചിലപ്പോള്‍ അവിടെത്തന്നെ കിടക്കും. അവിടെതന്നെ കിടന്നാല്‍ രണ്ടു പ്രശ്‌നമുണ്ട്; എന്റെ എല്ല് വല്ല ലബോറട്ടറിയിലും കൊണ്ടുപോകും; അല്ലെങ്കില്‍ വളക്കമ്പനിയില്‍ കൊണ്ടുപോകും.
സാര്‍, എന്റെ എല്ല് കടലാസില്‍ ചേര്‍ക്കാനാണ് കൊണ്ടുപോകുന്നതെങ്കില്‍ രണ്ടു പ്രശ്‌നമുണ്ട്. ചിലപ്പോള്‍ എഴുതാനുള്ള കടലാസുണ്ടാക്കും; അല്ലെങ്കില്‍ കക്കൂസില്‍ തുടക്കാനുള്ള ടിഷ്യൂപേപ്പറുണ്ടാക്കും. സാര്‍.....അതെനിക്ക് ചിന്തിക്കാനാവില്ല... അതിനാല്‍ ഞാന്‍ പട്ടാളത്തില്‍ ചേരുന്നില്ല സാര്‍.....'
ഇറച്ചിവെട്ടുകാരനോട് ഒരാള്‍.
'രണ്ടുകിലോ ഇറച്ചി വേണം'
'ഇപ്പ കഴിക്കാനോ... കൊണ്ടുപോകാനോ....?'












Click it and Unblock the Notifications