അപ്പോ പയ്യേ, പക്കത്താണോ നിനക്കും ഊണ്?
'അവന്‍ വരും.... വീണ്ടും വരും.... ഒരുങ്ങിയിരിക്കുക' ഉപദേശിയുടെ പ്രസംഗം സദസിലാകെ മാറ്റൊലികൊണ്ടു. ആവേശം കൂടിയ ഉപദേശി സ്‌റ്റേജില്‍ നിന്നും താഴേയ്ക്ക് വീണു. വീണതോ ഒരു അമ്മൂമ്മയുടെ തലയില്‍.
'ക്ഷമിക്കണം അറിയാതെ പറ്റിപ്പോയി' ഉപദേശി
'സാരമില്ല; വരും വരുംന്ന് പറഞ്ഞല്ലോ വരുംന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രനേരത്തെ വരുംന്ന് വിചാരിച്ചില്ല'.
വികാരിയച്ചന്റെ പ്രസംഗം
കുട്ടി അപ്പച്ചനോട്
'നമ്മള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് വികാരിയച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞല്ലോ'
'അതു ശരിയാണ്'
'അപ്പോള്‍ മറ്റുള്ളവരോ?'
അപ്പോ പയ്യേ, പക്കത്താണോ നിനക്കും ഊണ്?
കുഞ്ചന്‍ നമ്പ്യാര്‍ക്ക് പക്കത്തായിരുന്നു ഊണ്. പക്ഷേ, ഊണ് വളരെ മോശം. രാജാവിനെ അറിയിച്ചാല്‍ തിരുവുള്ളക്കേടായാലോ? പറ്റിയ തരം പാര്‍ത്തിരുന്നു. ഒരു ദിവസം ധര്‍മ്മരാജാവും കുഞ്ചന്‍ നമ്പ്യാരും മാളികപ്പുറത്തിരിക്കുമ്പോള്‍ അതിലെ പോയ പശു വയറിളകി ചാണകമിടുന്നത് കണ്ട കുഞ്ചന്‍ ചോദിച്ചു.
'അപ്പോ പയ്യേ, പക്കത്താണോ നിനക്കും ഊണ്!'












Click it and Unblock the Notifications