ഭാര്യയെ കാണാതായ 'ശശി'
അയ്യാള്‍ തന്റെ ഭാര്യയെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി. പച്ച ചുരിദാര്‍ , അഞ്ചടി ഏഴിഞ്ഞു പൊക്കം വരും , നല്ല വെളുത്ത നിറം , ബ്രൗണ് കളര്‍ തലമുടി
നോട്ട് മാറാന്‍ എസ്ബിഐക്ക് മുമ്പില്‍..തിക്കും തിരക്കും ...കൂടെ വന്ന ഭാര്യയെ കാണുന്നില്ല ...ശശി അന്വേഷണം തുടങ്ങി ....അലറി വിളിച്ചാല്‍പോലും കേള്‍ക്കില്ല ....അത്രയ്ക്ക് ശബ്ദകോലാഹലം ....അര മണിക്കൂറായി അന്വേഷണം .....ഈ പണ്ടാരം എതിലെ പോയി ...... ശശി ആകെ പരവശനായി .പെട്ടെന്നൊരാള്‍ മുന്നില്‍ ....ചോദിച്ചു ...എന്ത് പറ്റി സുഹൃത്തേ....ശശിവിവരം പറഞ്ഞു ......ഞാനും എന്റെ ഭാര്യയെ അന്വേഷിച്ചുനടക്കുകയാണ് .....അയ്യാള്‍
ശശിയോടുപറഞ്ഞു. ഒരു മണിക്കൂറായി .....
ശശി ചോദിച്ചു ...തങ്ങളുടെ ഭാര്യയെ കണ്ടാല്‍ എങ്ങനെ മനസ്സിലാകും ....ഒരു ഐഡിയ തന്നാല്‍ അഥവാ അതുപോലെ ആരെയെങ്കിലും കണ്ടാല്‍ നിങ്ങള്‍ അന്വേഷിക്കുന്നതായി പറയാം. അയ്യാള്‍ തന്റെ ഭാര്യയെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി. പച്ച ചുരിദാര്‍ , അഞ്ചടി ഏഴിഞ്ഞു പൊക്കം വരും , നല്ല വെളുത്ത
നിറം , ബ്രൗണ് കളര്‍ തലമുടി

ശശിചോദിച്ചു, കാഴ്ചക്കെങ്ങനെ?
അയ്യാള്‍ പറഞ്ഞു :സുന്ദരിയാണ് . പൂച്ചകണ്ണ് , പിന്നെ നല്ല ഒത്ത ശരീരം.....
അപ്പോള്‍ അയാള്‍ ചോദിച്ചു നിങ്ങളുടെ ഭാര്യ എങ്ങനെ ?
ശശി : ആ പുല്ലു പോട്ടെ ...നമുക്ക് ചേട്ടന്റെ ഭാര്യയെ തപ്പാം ..........!!












Click it and Unblock the Notifications