രാത്രി സൂര്യനില്ലല്ലോ?

ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍
'ഞങ്ങള്‍ പ്ലൂട്ടോയിലേയ്ക്ക് അഞ്ചു ഗവേഷകരെ അയയ്ക്കുന്നു'
ഇതുകേട്ട റഷ്യന്‍ ശാസ്ത്രജ്ഞന്‍.
'ഞങ്ങള്‍ ഒരുകൂട്ടം ആളുകളെ നപ്റ്റിയൂണില്‍ വിടും. അവിടെ കോളനി തുടങ്ങുകയാണ്'
ഉടനെ ഐറിഷ് ശാസ്ത്രജ്ഞന്‍.
'ഞങ്ങള്‍ സൂര്യനിലേയ്ക്കാണ് ആളെ വിടുന്നത്'
'ഛേ! അവിടെയെത്തുമ്പോഴേക്കും എല്ലാം കരിഞ്ഞ് ചാമ്പലാകും'
'ഏയ്.. ഒരിക്കലുമില്ല, രാത്രിയല്ലേ ഞങ്ങള്‍ പോകുന്നത്'.
യഹൂദനും പൂച്ചയും
യഹൂദന്‍ റബ്ബിയോട് ഒരാള്‍
'ഈ പൂച്ചയെ സെമിത്തേരിയില്‍ മറവുചെയ്യുമോ?'
'ഒരു നല്ല യഹൂദനായ താങ്കള്‍ ഇങ്ങനെ ചോദിച്ചതുതന്നെ തെറ്റാണ്'
'എന്നാല്‍ ഈ പൂച്ചയുടെ മരണപത്രത്തില്‍ എഴുതിവെച്ചിരിക്കുന്ന 1000 പൗണ്ട് നിങ്ങള്‍ക്ക് കിട്ടില്ല'
'ശ്ശോ! ഈ പൂച്ച യഹൂദനാണെന്ന് ആദ്യം തന്നെ പറയണ്ടേ!?'
ഉറങ്ങിയതേ ഇല്ല.
ന്യായാധിപന്‍ : നിങ്ങള്‍ ഈ സ്ത്രീയോടൊപ്പം രാത്രി ഉറങ്ങിയോ?
പ്രതി: ഒരിക്കലുമില്ല സാര്‍........ ഞാന്‍ ഒരുപോള കണ്ണടച്ചില്ല.












Click it and Unblock the Notifications