14 സെക്കന്‍ഡ് നോട്ടം.. നാട്ടിലെ പൂവാലന്മാര്‍ക്ക് ഋഷിരാജ് സിംഗിനോട് പറയാനുള്ളത്...
പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം എന്നാണല്ലോ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. 14 സെക്കന്‍ഡിന് പകരം 13 സെക്കന്‍ഡ് മാത്രം നോക്കി കണ്ണടക്കാം എന്നാണ് പല വിരുതന്മാരും പ്രതികരിച്ചത്.
അതേസമയം, ലക്ഷോപലക്ഷം പൂവാലന്മാരുടേത് എന്ന പേരില്‍ കുറച്ച് ആശങ്കകളും വാട്‌സ് ആപ്പിലൂടെ പറന്നു നടക്കുന്നുണ്ട്. ഇവ ഉടനേ തന്നെ പരിഹരിച്ചു തരണമെന്ന വിനീതമായ അപേക്ഷയും. ഋഷിരാജ് സിംഗിനോടുള്ള പൂവാലന്മാരുടെ സംശയങ്ങള്‍ ഇവയാണ്. ഇതാ കാണൂ...

- പതിനാലു സെക്കന്‍ഡ് തന്നെ നോക്കിയോ എന്നറിയാനായി പെണ്‍കുട്ടിയും തിരിച്ചു നോക്കുന്നുണ്ടാവില്ലേ? അപ്പോ കേസ് എങ്ങനെ വരും സാറേ
- പതിനാലു സെക്കന്‍ഡ് എന്നുള്ളത് മുപ്പതു സെക്കന്‍ഡാക്കി തരാന്‍ പറ്റുമോ... കാരണം ഇന്നത്തെ കാലത്തു ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ തന്നെ 5 സെക്കന്‍ഡ് വേണം.
- പതിമൂന്നു സെക്കന്‍ഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കന്‍ഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ? അങ്ങനെ ഒരിക്കലും പതിനാലു സെക്കന്‍ഡ് ആകാതെ നോക്കിയാല്‍ മതിയോ? അപ്പൊ കേസ് എങ്ങനെയാവും?
- കൂളിംഗ് ഗ്‌ളാസ് വെച്ചു നോക്കുന്നതിനു കുഴപ്പമുണ്ടോ സാറേ?
- ഇനി മുതല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഓരോ പതിമൂന്നു സെക്കന്‍ഡ് ആകുന്നതിനു മുന്നേ മുന്നറിയിപ്പ് തരാന്‍ ബ്രോക്കറെ ഏര്‍പ്പെടുത്തുന്നതിന് കുഴപ്പമുണ്ടോ സാറേ?












Click it and Unblock the Notifications