ജയലളിതയ്ക്ക് ബോധം വീണു, വീണ്ടും കെട്ടു.. ഈ വാട്സ്ആപ്പ് ഫോര്‍വേര്‍ഡ് കണ്ടാല്‍ നമുക്കും ബോധം പോകും!!!
ഏതാണ്ട് ഒന്നരമാസമായി ആശുപത്രിയില്‍ കഴിയുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇവര്‍ പതിനഞ്ച് ദിവസത്തിനകം സുഖം പ്രാപിക്കുമെന്നും ആശുപത്രി വിടുമെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാത്രി ജയലളിതയ്ക്ക് ബോധം വീണു എന്ന് വാട്‌സ് ആപ്പില്‍ ഫോര്‍വേഡ് മെസേജ് കിട്ടിയത്.
Read Also: 15 ലക്ഷം അക്കൗണ്ടിലിടാമെന്ന് മോദി പറഞ്ഞോ, എപ്പോള്‍.. ഡോ. തോമസ് ഐസക് വെറുതെ വിഡ്ഡിവേഷം കെട്ടരുത്!
ബോധം വീണു എന്നും വീണ്ടും പോയി എന്നും കണ്ട് ആളുകള്‍ ഞെട്ടി. പിന്നെയാണ് മനസിലായത്, അഞ്ഞൂറും ആയിരവും നിരോധിച്ച വാര്‍ത്ത കേട്ടാണ് ജയലളിതയ്ക്ക് ബോധം പോയത് എന്നതായിരുന്നു ഇതിലെ കോമഡിയെന്ന്. ഇത് പോലെ ഞെട്ടിക്കുന്ന പലതരം കോമഡികളാണ് ഇന്നലെ രാത്രി മുതല്‍ വാട്‌സ് ആപ്പില്‍ പറന്നുനടക്കുന്നത്.. കാണാം ചില സാംപിളുകള്‍.

പാവം ടോമിച്ചന്‍
നിങ്ങള്‍ നിങ്ങളുടെ മാത്രം കാര്യം ചിന്തിക്കാതെ പുലിമുരുകന്‍ ടോമിച്ചന്റെ അവസ്ഥ ചിന്തിച്ചേ! അറുപതും നൂറും ഇരുനൂറും ആയി കിട്ടിയ ടിക്കറ്റ് കാശ്, എണ്ണി ഇന്നലെ നൂറുകോടി ആക്കിയെ ഉള്ളൂ!

ജയലളിതയെ പോലും...
മാണി സാറിനും, ഉമ്മന്‍ ചാണ്ടിക്കും ബോധക്കേട്, ബോധം തെളിഞ്ഞ ജയലളിതയുടെ ബോധം വീണ്ടും പോയി. കെഎം മാണി പാലായില്‍ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

മാനേജ്‌മെന്റുകള്‍ക്ക് പണികിട്ടി
കേരളത്തിലെ പാവം മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍. പിച്ചക്കാര്‍ വരെ ഇപ്പോ പലരും ചോദിക്കുന്നത് ഇങ്ങനെയാണത്രെ - കുപ്പി പാട്ടാ പ്ലാസ്റ്റിക് പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ?

ഇപി ജയരാജനെ വിടൂല
ഇന്ത്യയുടെ 1000, 500 കറന്‍സികള്‍ മാത്രമാണ് അസാധു ആകുന്നത്. കേരളത്തിന്റെ നോട്ടുകള്‍ക്ക് ബാധകമല്ല.. എന്ന് ഇ.പി ജയരാജന്‍.

പകച്ചു പോയില്ലേ
അറിയാതെ കൈനാട്ടി സിഗ്‌നല്‍ റെഡ് സിഗ്‌നല്‍ ക്രോസ്സ് ചെയ്തു .. 1000 കൊടുത്തപ്പോള്‍ പോലീസ് പറയുവാ. 100 മതിയെന്ന്.

ഇപ്പോ അറിയാം തനിനിറം
എന്റെ കയ്യില്‍ അഞ്ചിന്റെ പൈസയില്ലേ'ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാന്‍ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറ വാങ്ങാന്‍ ചാക്കുമായി വരുന്നത് കാണാം.

ലാലേട്ടന്‍ പറഞ്ഞത് കറക്ട്
ഇപ്പഴാ ലാലേട്ടന്‍ ആറാം തമ്പുരാനില്‍ പറഞ്ഞതു ഓര്‍മ്മ വന്നത്.. 'നോട്ട് കെട്ടുകള്‍ക്ക് കടലാസിന്റെ വിലപോലും ഇല്ലാത്ത ഒരു ദിവസം വരും അന്നേ നീയെല്ലാം പഠിക്കു

ഭാര്യമാരും പെട്ടു
ഭര്‍ത്താവിന്റെ പോക്കറ്റടിച്ച പൈസ എന്ത് ചെയ്യണമെന്ന് അറിയാതെ ഭാര്യമാര്‍. ഇന്ന് ധൈര്യമായി കിടന്ന് ഉറങ്ങാം കള്ളന്‍മാര്‍ കേറൂലാ കേറിയാല്‍ നാളെ ഓനെ ബാങ്കിന്റെ മുന്നില്‍ നിന്ന് കിട്ടും

കണ്ണ് നിറഞ്ഞു പോയി
ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോള്‍ തരാത്തവന്‍ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു... അച്ഛനോട് 100 രൂപ കടം ചോദിച്ചപ്പോള്‍ 500 തരാമെന്ന്.. എന്റെ കണ്ണ് നിറഞ്ഞു പോയി

പിണറായിക്ക് അഭിവാദ്യം
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കിയ പിണറായിക്ക് അഭിവാദ്യങ്ങള്‍












Click it and Unblock the Notifications