'ചൊറിച്ചു മല്ലല്‍' തോറ്റുപോകും ഈ സ്പൂണറിസം കഥയുടെ മുന്നില്‍... മാനേജര്‍ക്ക് പറ്റിയ അക്കിടി!
2 വാക്കുകളിലെ തുടക്കത്തിലെ ശബ്ദങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നതിനെയാണ് മറിച്ചു ചൊല്ലല്‍ എന്ന് പറയുന്നത്. ഉദാഹരണത്തിന് മറിച്ചു ചൊല്ലല്‍ എന്ന വാക്കിനെ മറിച്ചു ചൊല്ലിയാല്‍ ചൊറിച്ചു മല്ലല്‍ ആകും. ഇംഗ്ലീഷ് ഭാഷയില്‍ ഇതിനെ സ്പൂണറിസം എന്ന് പറയും. റെവറന്റ് വില്യം ആര്‍ച്ചിബാള്‍ഡ് സ്പൂണറിന്റെ പേരില്‍ നിന്നാണത്രെ ഈ പേര് വന്നത്. ഓക്‌സ്‌ഫോര്‍ഡിലെ ന്യൂ കോളേജ് വാര്‍ഡനായിരുന്നു കക്ഷി.

എന്നാല്‍ നമ്മള്‍ ഇനി പറയാന്‍ പോകുന്ന കഥയില്‍ മറിച്ചു ചൊല്ലലും സ്പൂണറിസവും ഒന്നും ഇല്ല. മറിച്ച് സ്പൂണ്‍ നായകനാകുന്ന ഒരു കഥയാണ് ഇത്. കഥയെന്ന് വെച്ചാല്‍ ഒരു വാട്‌സ് ആപ്പ് ഫോര്‍വേഡ്. സംഭവം ഇങ്ങനെ...
അന്ധനായ ഒരാള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.....
ഹോട്ടല്‍ മാനേജര്‍:- ഇതാ സര്‍ മെനു കാര്‍ഡ്....
അയാള്‍ മാനേജറോട് പറഞ്ഞു - ഞാന്‍ ഒരു അന്ധനാണ്.... പിന്നെ ഞാന്‍ എങ്ങനെയാണ് മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക...... നിങ്ങളുടെ ഹോട്ടലിലെ അടുക്കളയില്‍ ഭക്ഷണം ഇളക്കാന്‍ ഉപയോഗിക്കുന്ന സ്പൂണ്‍ കൊണ്ട് വരൂ... ആ സ്പൂണ്‍ മണത്ത് നോക്കി ഞാന്‍ എനിക്കുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.. അതിനുളള കഴിവ് എനിക്കുണ്ട്...
മാനേജര്‍ പോയി അടുക്കളയിലെ സ്പൂണ്‍ എടുത്ത് അയാള്‍ക്ക് കൊണ്ട് വന്ന് കൊടുത്തു... അയാള്‍ അത് മണത്ത് നോക്കിയ ശേഷം പറഞ്ഞു..... എനിക്ക് പൊറോട്ടയും മുട്ടക്കറിയും തരൂ...
മാനേജര്‍ പറഞ്ഞു.... അവിശ്വസനീയം തന്നെ.... നിങ്ങള്‍ പറഞ്ഞ മെനു കറക്ട് ആണ്.... അതിവിടെ ഉണ്ട്....
അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം അയാളെ അത്ഭുതത്തോടെ നോക്കിയിരുന്നു.....
എല്ലാ ആഴ്ചയും ആ അന്ധനായ മനുഷ്യന്‍ ഒറ്റക്ക് ഹോട്ടലില്‍ വന്ന് അടുക്കളയിലെ സ്പൂണ്‍ മണത്ത് നോക്കി വേണ്ട മെനു ഓര്‍ഡര്‍ ചെയ്ത് കഴിച്ച് മടങ്ങി.....
ഒരു ദിവസം അയാള്‍ക്ക് ഒരു പണി കൊടുക്കണമെന്ന് ഹോട്ടല്‍ മാനേജര്‍ തീരുമാനിച്ചു... അയാള്‍ അടുക്കളയില്‍ ഉണ്ടായിരുന്ന അയാളുടെ ഭാര്യ ക്‌ളാരയോട് പറഞ്ഞു... - ക്‌ളാരാ... നീ ഈ സ്പൂണ്‍ നിന്റെ ചുണ്ടുകളില്‍ നന്നായി മുട്ടിക്കൂ...
അയാള്‍ പറഞ്ഞ പോലെ അവര്‍ സ്പൂണ്‍ ചുണ്ടുകളില്‍ അമര്‍ത്തി ഉരച്ച ശേഷം അയാളുടെ കയ്യില്‍ കൊടുത്തു...
ഹോട്ടല്‍ മാനേജര്‍ സ്പൂണ്‍ അന്ധനായ മനുഷൃന്റെ കയ്യില്‍ കൊടുത്തു.... അയാള്‍ ആ സ്പൂണ്‍ മണത്ത് നോക്കിയ ശേഷം അത്ഭുതത്തോടെയും സന്തോഷത്തോടും കൂടി ഉറക്കെ പറഞ്ഞു...
''ഓ... ദൈവമേ... എന്റെ ക്‌ളാസ്‌മേറ്റ് ക്‌ളാരയും ഈ ഹോട്ടലില്‍ തന്നെ ആണോ ജോലി ചെയ്യുന്നത്...''
പാവം ഹോട്ടല്‍ മാനേജര്‍ക്ക് എന്ത് പറ്റി എന്നത് ഇവിടെ പറയാന്‍ പറ്റില്ല.
മോറല്‍ ഓഫ് ദ സ്റ്റോറി : സ്മാര്‍ട്ടാകാം പക്ഷേ ഓവര്‍ സ്മാര്‍ട്ടാകരുത്!












Click it and Unblock the Notifications