ഫേസ്ബുക്കില്‍ 'സുഖിപ്പിച്ച്' ഫോട്ടോ വാങ്ങി യുവ കവയത്രിയുടെ വീട്ടിലെത്തിയ യുവാവിന് കിട്ടിയ പണി!
അവളുടെ ഇന്‍ബോക്സിലേക്ക് അപ്രതീക്ഷിതമായി... ഒരു മെസ്സേജ് എത്തി. 'നിങ്ങളുടെ കവിത വായിച്ചു...മനോഹരം... എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല.. അത്രയ്ക്ക് മനോഹരം .എഴുത്ത് ഇനിയും തുടരുക..' അവളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു... ഹൃദയത്തില്‍ എവിടെയോ തട്ടിയ പോലെ.. അവള് മറുപടി കൊടുത്തു..'ഒരു പാട് നന്ദി ...'
Read Also: എൻറെ ഭർത്താവ് ഹണി റോസിന്റെ അടുത്ത് പോയാൽ നിനക്കെന്താടാ.. യൂത്ത് കോൺഗ്രസ് നേതാവിന് യുവതിയുടെ പച്ചത്തെറി.. വീഡിയോ!
എഴുത്ത് അവള് അതുവരെ സീരിയസ് ആയി എടുത്തിരുന്നില്ല.. സമയം കിട്ടുബോള്‍ ഗ്രൂപ്പുകളില്‍ കയറി വായിക്കും..പിന്നെ എന്തെങ്കിലും രണ്ടു വരി കുത്തി കുറിച്ചിടും... പക്ഷെ ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ടാണ്.. അത് അര്ഹിക്കുന്നുപോലുമുണ്ടോ എന്നവള്‍ക്ക് സംശയം ഉണ്ടായിരുന്നു.. എന്തായാലും ഇനി എഴുതുമ്പോള്‍ കുറച്ചുകൂടി നന്നായി എഴുതണം.. അവള് ഉറപ്പിച്ചു...

വീണ്ടും കവിതകള്‍
അടുത്ത ദിവസം തന്നെ അടുത്ത കവിത പോസ്റ്റ് ചെയ്തു... അവള് കുറ നേരം കാത്തിരുന്നു.. ചിലരൊക്കെ ലൈക് അടിച്ചു പോയി.. പക്ഷെ പ്രതീക്ഷിച്ച പ്രതികരണം ഇല്ല... അപ്പോഴാണ് വീണ്ടും ഇന്‍ബോക്സില്‍ അവന്റെ മെസ്സേജ് വരുന്നത്... 'സമ്മതിച്ചു... വീണ്ടും തകര്‍ത്തു... നിങ്ങള്‍ ഇത്രയും നന്നായി എഴുതും ലെ.. ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആയി മാറി ട്ടോ. പിന്നെ.. ഇനി എഴുതുമ്പോള്‍ .എന്നെയും ഒന്ന് മെന്‍ഷന്‍ ചെയ്യണേ '

സന്തോഷമായി ഗോപിയേട്ടാ
അവള്‍ക്കു ഒരു പാട് സന്തോഷമായി.. അവള് ശരി എന്നു പറഞ്ഞു... തന്റെ കഴിവുകള്‍ ഭര്‍ത്താവ് ഇതുവരെ ഒന്ന് പ്രോത്സാഹിപ്പിക്കുക പോലും ചെയ്തിട്ടില്ല... എഴുതിയാല്‍ വായിക്കാന്‍ പോലുമുള്ള മനസ്സ് പോലും കാണിക്കാറില്ല. അവര്‍ മെല്ലെ സൗഹൃദം അവിടെ ആരംഭിച്ചു...ഒരിക്കല്‍ പോലും അവന് അവളുമായി മോശമായ രീതിയില്‍ സംസാരിച്ചിരുന്നില്ല ...

ഒരു ഫോട്ടോ വേണമല്ലോ
അതിനിടയ്ക്കാണ് അവളുടെ ഫോട്ടോ കാണാന്‍ ആഗ്രഹമുണ്ടെന്ന് അവന് അറിയിക്കുന്നത്... അവള് ഒന്ന് മടിച്ചെങ്കിലും അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രൊഫൈല്‍ ഫോട്ടോ ശരിക്കുമുള്ള ഫോട്ടോ വെച്ചു. അവളുടെ ഇന്‍ബോക്സിലേക്ക് അവന്റെ മെസ്സേജ് കുതിച്ചെത്തി..'നിങ്ങള്‍ ഇത്ര സുന്ദരി ആയിട്ടാണോ ഇതുവരെ ഫോട്ടോ വെക്കാത്തെ.. ഒന്നും പറയാനില്ല.. ഞാന്‍ കണ്ടു ഞെട്ടി... എന്തൊരു ഭംഗി ആണെന്ന് അറിയാമോ'

ഇത്രയും മതിയായിരുന്നു
അവളുടെ ഉള്ളില്‍ സന്തോഷം അലയടിച്ചെങ്കിലും.. അവള് പുറത്തു കാണിച്ചില്ല...'എന്നെ അധികം പൊക്കുക ഒന്നും വേണ്ട എനിക്കറിയാം... എന്നെ പറ്റി.. ഇത് തന്നെ നീ നിര്‍ബന്ധിച്ചതുകൊണ്ട് ഇട്ടതാ.. ഞാന്‍ മാറ്റാന്‍ പോവുകയാ' 'അയ്യോ.. മാറ്റല്ലേ.. പ്ലീസ്... അല്ലാഹു നിങ്ങള്‍ക്ക് ഇത്രയ്ക്കു സൗന്ദര്യം തന്നിട്ട് മറച്ചു വെക്കുന്നത്ത് ശരിയല്ല..'

ഭര്‍ത്താവ് ഒന്നും പറഞ്ഞില്ലല്ലോ
അവള് ഓര്‍ത്തുപോയി.. കല്യാണം കഴിഞ്ഞിട്ട്.. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു ഇതെല്ലം മറന്നു പോയിരിക്കുന്നു... എത്ര നല്ല വസ്ത്രം ധരിച്ചാലും.. ചോദിക്കാതെ ഒന്നും പറയില്ല.. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു വാക്ക് കേള്‍ക്കാന്‍...' അവന് പിന്നെയും.. കൂടുതല്‍ അടുത്തു.. അവളുടെ കവിതകളെ പ്രശംസിച്ചും.. ഇടയ്ക്കു സൗന്ദര്യത്തെ പുകഴ്ത്തിയും അവന് അവളുടെ മനസ്സിലേക്ക് കയറാന്‍ തുടങ്ങി.. ഒരിക്കല്‍ അവന് പറഞ്ഞു ..'നിങ്ങളുടെ ഭര്‍ത്താവിന്റെ സ്ഥാനത്തു ഞാന്‍ ആയിരുന്നെങ്കില്‍.. നിങ്ങളെ ഞാന്‍ സ്നേഹിച്ചു കൊന്നേനെ..'

നിങ്ങള്‍ എത്ര സുന്ദരിയാണ്
അതോ 'ഒന്നാമത് നിങ്ങള്‍ ഒരുപാട് സുന്ദരിയാണ്.. പിന്നെ ഒരു നല്ല എഴുത്തുകാരി ആണ്.. നിങ്ങളെ പോലെയുള്ള ഒരാളെ കിട്ടിയാല്‍ എന്റെ ജീവിതം... എത്ര മാത്രം സന്തോഷമുള്ളതായി തീര്‍ന്നേനെ.. എനിക്ക് ഒരു വിഷമം ഉള്ളത്.. നിങ്ങളുടെ ഭര്‍ത്താവ് ഇതൊന്നും തിരിച്ചറിയുന്നില്ലല്ലോ എന്നതാണ് ..തിരിച്ചറിഞ്ഞെങ്കില്‍ ...നിങ്ങളെ വിട്ടു എങ്ങും പോവാതെ ..മുഴുവന്‍ ഇവിടെ തന്നെ നിങ്ങളെ പുറകെ നടന്നേനെ ..'

ബന്ധം മെല്ലെ മെല്ലെ വളര്‍ന്നു
തമ്മില്‍ നേരിട്ട് കാണുന്ന കാര്യങ്ങള്‍ അവര്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി. അവള് ആദ്യം എതിര്‍ത്തെങ്കിലും അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിച്ചു. അത്രത്തോളം അവളെ സ്വാധിനിക്കാന്‍ അവനു സാധിച്ചിരുന്നു... അവളും മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോയിട്ടുണ്ട് അവനെ ഒന്ന് നേരിട്ട് കാണുവാന്‍.
അതിനിടക്ക് അവന് അവളുടെ നമ്പര്‍ വാങ്ങിയിരുന്നു... പിന്നെയുള്ള സമയങ്ങളില്‍ അവന് അവളെ വിളിച്ചുകൊണ്ടേ ഇരുന്നു

വരുന്നത് എന്തിനായിരിക്കും
അതിനിടക്ക് അവന് വരവിന്റെ ഉദേശ്യ ലക്ഷ്യം അവളെ സൂചിപ്പിച്ചു. 'അങ്ങനെ ഒന്നും പറ്റില്ല... എനിക്ക് പേടിയാ.. നീ വന്നോ... അതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് ..'അവള് പറഞ്ഞു. 'എന്തിനാ പേടിക്കുന്നെ... നമ്മള് അല്ലാതെ ഒന്നും ആരും അറിയാന്‍ പോകുന്നില്ല.. പിന്നെ ഇതില്‍ തെറ്റ് എന്താണ് ഉള്ളത്... നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഭര്‍ത്താവിന് ഇത് പോലെ ഉണ്ടെങ്കിലോ...

സന്തോഷിക്കേണ്ട സമയത്തു സന്തോഷിക്കണം
അതും പോകട്ടെ.. ഒരു ജീവിതമേ ഉള്ളു.. ഇവിടെ സന്തോഷിച്ചില്ലെങ്കില്‍ പിന്നെ എവിടെ സന്തോഷിക്കും... കുറച്ചു കൂടി കഴിഞ്ഞാല്‍ പ്രായം കുടി പ്രാരാബ്ധങ്ങള്‍ തലയില്‍ വന്നു.. ജീവിതമേ മടുക്കും.. പിന്നെ ആലോചിച്ചിട്ട് കാര്യമില്ല. എല്ലാ ആള്‍ക്കാര്‍ക്കും ഇങ്ങനെയുള്ള ബന്ധങ്ങള്‍ ഉണ്ട് ..ഇല്ലാത്തവര്‍ വെറും വിഡ്ഢികള്‍ ആണ്.

അങ്ങനെ വീട്ടിലെത്തി
തിങ്കളാഴ്ച പത്തുമണി ആയപ്പോള്‍ അവളുടെ വീട്ടിലെത്തി... അവള് വാതില്‍ തുറന്നു... അവന് പെട്ടന്ന് അകത്തു കയറി... അവള് അണിഞ്ഞൊരുങ്ങിയിരുന്നു.. അവന് അവളെ ശരിക്കുമോന്ന് നോക്കി.. അവള് നാണം കൊണ്ട് മുഖം താഴ്ത്തി.. ഇരിക്കൂ 'അവള് അവനോട് പറഞ്ഞു.. 'കുടിക്കാന്‍ എന്താ വേണ്ടത് ..' 'ഹോട്ട് ....' കള്ള ചിരിയോടെ അവന് പറഞ്ഞു... അവള് തിരിഞ്ഞപ്പോള്‍ അവന് പറഞ്ഞു..'അല്ലെങ്കില്‍ ഇപ്പൊ ഒരു ഗ്ലാസ് വെള്ളം മതി '..

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ
'നിങ്ങളുടെ ഭാര്യ...ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ അംഗീകരിക്കുമോ. അവന് ഒന്നാലോചിച്ചു... ഒരു കുടുക്കാണ്... 'അവള് ഞാന്‍ അറിയാതെ ചെയ്താല്‍ ..എനിക്കെന്താ ചെയ്യാന്‍ പറ്റുക' 'ശരി'....അങ്ങനെ ചെയ്തെന്നു നിങ്ങള്‍ അറിഞ്ഞാല്‍ അവളെ കുറ്റപ്പെടുത്തുമോ. അവന് കുറച്ചു നേരം ഒന്നും മിണ്ടിയില്ല... പിന്നെ പറഞ്ഞു ..'അറിയില്ല.

ഉമ്മാക്ക് ഇതുപോലെ ബന്ധം
'ശരി.... അത് പോട്ടെ.... നിങ്ങളുടെ ഉമ്മാക്ക് ഇതുപോലെ ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍... നിങ്ങളുടെ പ്രതികരണം എന്തായിരിക്കും...' അവന്റെ മുഖം മെല്ലെ മാറി.. കണ്ണുകള്‍ ചുവന്നു... ചുണ്ടുകള്‍ വിറക്കാന്‍ തുടങ്ങി... അതുകണ്ടപ്പോള്‍ അവള് പറഞ്ഞു..'ദേഷ്യപ്പെടണ്ട.. നാളെ എന്റെ കുട്ടികള്‍ എന്നെ പറ്റി അങ്ങനെ അറിഞ്ഞാലോ എന്നു കരുതിയ പറഞ്ഞത് ...' 'ഇതില്‍ തെറ്റില്ല എന്നു പറഞ്ഞ നിങ്ങള്‍ക്ക് തന്നെ ..ഇങ്ങനെ ദേഷ്യം വന്നാല്‍ ...'അവള് പുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി ...

കവയത്രിയുടെ ഭര്‍ത്താവ്
പെട്ടന്നാണ് ഒരാള്‍ അകത്തെ നിന്നും പുറത്തേക്കു വന്നത്.. വന്നപാടെ പറഞ്ഞു..'സോറി ഉറങ്ങി പോയി .. ഇയാള്‍ വരുമെന്ന് പറഞ്ഞിരുന്നു... അതുവരെ ഉറങ്ങാമെന്ന് കരുതി... എടി.. .നീയെന്താ എന്നെ വിളിക്കാതിരുന്നേ ...ഒരു ശ്രദ്ധയും ഇല്ല അല്ലെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ..' അവന് ഷോക്ക് ഏറ്റ പോലെ അങ്ങനെ ഇരുന്നു .. പിന്നെ മെല്ലെ .. വിയര്‍ക്കാന്‍ തുടങ്ങി .... മുന്നിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിപ്പിന് കുടിച്ചു ...

കാര്യം മനസിലായോ
അവള് പറഞ്ഞു .. 'ഇപ്പൊ എല്ലാ കാര്യവും മനസ്സിലായല്ലോ. പൊതുവെ നിങ്ങള്‍ക്കെല്ലാം വിവാഹം കഴിഞ്ഞ സ്ത്രീകളെപറ്റി ഒരു തെറ്റിധാരണ ഉണ്ട് ... ഭാര്യാ ഭര്‍തൃ ബന്ധം എന്നാല്‍ സെക്സ് മാത്രമല്ല ... അതിനു ഒരുപാട് അര്‍ത്ഥമുണ്ട് .. പിന്നെ എന്റെ കവിതയുടെ നിലവാരം എനിക്കറിയാം ... നിങ്ങളുടെ കമന്റ് കണ്ടപ്പോഴേ എനിക്ക് തോന്നി ...നിങ്ങള്‍ നല്ല 'ചൂണ്ടയാണ്' ഇടുന്നത് ..എന്ന് ...

വേണമെന്ന് വെച്ച് തന്നെയാ
പിന്നെ നിങ്ങളെ ഇവിടെ വരുത്തിയത് ..ഒന്നോര്‍മിപ്പിക്കാനാണ് ....നിങ്ങള്‍ വിരിച്ച വലയില്‍ ഒരുപാട് പെണ്ണുങ്ങള് വീണിരിക്കാം .. വീഴുകയും ചെയ്യും .. പക്ഷെ ഒന്നോര്‍ക്കണം .. അവര്‍ക്കും ഉണ്ട് കുടുംബം ..ചിലരേ പറ്റിക്കാന്‍ എളുപ്പമാണ് ... അത് നിങ്ങള്‍ മിടുക്കനായതിനേക്കാള് അവര്‍ പാവങ്ങള്‍ ആയതുകൊണ്ടാണ്. (വാട്സ് ആപ്പില്‍ കറങ്ങിനടക്കുന്ന ഒരു ഫോര്‍വേര്‍ഡ്. എഴുതിയത് ആരെന്ന് അറിയില്ല)
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications