സ്‌കൂളില്‍ പോകാനും പോകാതിരിക്കാനും രണ്ട് കാരണം പറഞ്ഞേ...
സ്‌കൂളില്‍ പോകാതിരിക്കാന്‍ ആയിരം കാരണങ്ങള്‍ പറയാം... എന്നാല്‍ സ്‌കൂളില്‍ പോയെ പറ്റൂ എന്ന് പറഞ്ഞ രണ്ട് കാരണങ്ങള്‍ കേള്‍ക്കൂ...

' എഴുന്നേല്‍ക്കുന്നുണ്ടോ, സമയം എത്രായായെന്ന് വിചാരം... സ്‌കൂളില്‍ പോകണ്ടെ'
അതിനിപ്പോ എന്താ? എനിക്ക് സ്‌കൂളില്‍ പോവണ്ട
' സ്‌കൂളല്‍ പോകാന്‍ ഇഷ്ടമല്ലാത്തതിന് രണ്ട് കാരണങ്ങള്‍ പറ'
ഒന്ന്: എല്ലാ കുട്ടികള്‍ക്കും എന്നോട് ദേഷ്യമാണ്, രണ്ട്: ഒരധ്യാപകര്‍ക്കും എന്നെ ഇഷ്ടമല്ല.
' ഓ, അതാണോ... അതൊന്നും ഒരു കാരണമല്ല, സ്‌കൂളില്‍ പോയെ പറ്റൂ...'
എങ്കില്‍ സ്‌കൂളില്‍ പോകണം എന്ന് പറയുന്നതിന് നല്ല രണ്ട് കാരണങ്ങള്‍ പറഞ്ഞേ...
' ഒന്ന്: നിങ്ങള്‍ക്ക് 52 വയസ്സായി, രണ്ട്: നിങ്ങളാണ് സ്‌കൂളിലെ പ്രിന്‍സിപാള്‍...'












Click it and Unblock the Notifications