കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പത്രക്കാരെക്കൊണ്ട് തോറ്റു.. പത്രക്കാരെ ട്രോളി സോഷ്യല്‍ മീഡിയ... അതിങ്ങനെ...

  • By ശ്രീദേവി
Google Oneindia Malayalam News

ഈ പത്രക്കാരെക്കൊണ്ട് തോറ്റു എന്ന മാന്നാര്‍ മത്തായി കോമഡി ഓര്‍മയില്ലേ... കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ക്ഷമിച്ച വിശാലഹൃദയനായ ആശാന്റെ വാര്‍ത്ത ഫോട്ടോ അടക്കം കൊടുത്ത പത്രക്കാരെ കൊണ്ടാണ് ഗീവര്‍ഗീസ് ആശാന്‍ തോറ്റുപോയത്. എന്നാല്‍ സോഷ്യല്‍ മീഡിയ അങ്ങനെയല്ല, എന്തിലും ഏതിലും എക്‌സ്‌ക്ലൂസിവ് തിരയുന്ന നവ മാധ്യമപ്രവര്‍ത്തകരെ കൊണ്ടാണ് തോറ്റുപോയത്.

<strong>'ചൊറിച്ചു മല്ലല്‍' തോറ്റുപോകും ഈ സ്പൂണറിസം കഥയുടെ മുന്നില്‍... മാനേജര്‍ക്ക് പറ്റിയ അക്കിടി!</strong>'ചൊറിച്ചു മല്ലല്‍' തോറ്റുപോകും ഈ സ്പൂണറിസം കഥയുടെ മുന്നില്‍... മാനേജര്‍ക്ക് പറ്റിയ അക്കിടി!

അഭിഭാഷകരുമായുള്ള പത്രക്കാരുടെ പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയയുടെ നിലപാട് ബഹുരസമാണ്. രണ്ട് കിട്ടേണ്ടത് പത്രക്കാര്‍ക്ക് ആവശ്യമാണ് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എങ്ങനെ പറയാതിരിക്കും, വി എസ് ശ്യാംലാലിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ തല്ല് ചോദിച്ചുവാങ്ങുകയല്ലേ. പ്രവാസികളെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയ്ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. അവര്‍ ട്രോളും നല്ല അസലായി ട്രോളും. ചില സാംപിള്‍ കഥകള്‍ ഇതാ...

journo

തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ ആന എന്ന് പറഞ്ഞു എന്ന് വിചാരിക്കുക. അതിനെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ - എന്നായിരിക്കുമത്രേ.

കേരളം സന്ദര്‍ശിക്കാന്‍ വന്ന മാര്‍പ്പാപ്പയോട് പത്ര പ്രതിനിധി- നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് എന്ന് ചോദിക്കുന്നു.
അതിന് ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്ന് മാര്‍പ്പാപ്പ മറുപടിയും കൊടുക്കുന്നു.
പിറ്റേന്ന് പത്രങ്ങളിലെ വാര്‍ത്ത എന്താ... മാര്‍പ്പാപ്പ കേരളത്തില്‍ നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു.
(പോപ്പിന്റെ പേരിലെ ഈ കഥ പലയിടത്തും കേട്ടിട്ടുണ്ടാകും. എന്നാലും ഒന്ന് കൂടി ക്ഷമി)

പത്രക്കാരന്‍ മുസ്ലിയാരോട്: നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്?
മുസ്ലിയാര്‍: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്ടമാണ്.
അടുത്തദിവസത്തെ പത്രം: ഉമ്മ വെക്കുന്നത് ഇഷ്ടമാണ് - മുസ്ലിയാര്‍.

മോറല്‍ ഓഫ് ദ സ്റ്റോറി - ഇങ്ങനെയാണ് പത്രപ്രവര്‍ത്തനമെങ്കില്‍ പിന്നെ ആളുകള് പൊങ്കാല ഇടാതിരിക്കുമോ അല്ലേ. ഇടക്കിടെ ഒരു ആത്മവിശകലനമൊക്കെ ആകാം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Why social media troll journalist people.See this whats app forward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X