എഴുന്നേറ്റാല്‍ പപ്പായയും, കിവിയും കഴിക്കുക, ഭാരവും, കുടവയറും കുറയും, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
നമ്മുടെ ഭാരം വര്‍ധിക്കുന്നതും കുടവയര്‍ വരുന്നതും എല്ലാം കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ് അല്ലേ. ഇതൊന്ന് കുറച്ച് കിട്ടാന്‍ വലിയ കഷ്ടപ്പാടുമാണ്. പക്ഷേ പഴങ്ങള്‍ക്ക് നമ്മുടെ ഭാരം കുറയ്ക്കാനും, അതുപോലെ കുടവയര്‍ ഇല്ലാതാക്കാനും സാധിക്കും. അത് നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
ശരീരത്തിലെ കലോറികളെ അതിവേഗത്തില്‍ ദഹിപ്പിക്കാന്‍ പഴങ്ങള്‍ക്ക് സാധിക്കും. അതിലുപരി ആരോഗ്യകരമായ ഭക്ഷണമാണിത്. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. ചില ഭക്ഷണങ്ങള്‍ എഴുന്നേറ്റ ഉടനെ തന്നെ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ അകറ്റും. അത് കുടവയറിനെ തന്നെ ഇല്ലാതാക്കും.അത് ഏതൊക്കെയാണെന്ന് നോക്കാം.

പപ്പായ വയര്‍ കുറയ്ക്കും
നമ്മുടെ കുടവയറിനെ ഇല്ലാതാക്കാന്‍ പപ്പായ എഴുന്നേറ്റ ഉടന്‍ കഴിക്കുക. ഇത് ദഹനത്തെ വേഗത്തിലാക്കും. എന്‍സൈമസ് ഉള്ളത് കൊണ്ടാണ് അതിന് സാധിക്കുന്നത്. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണിത്. ഇത് ചര്‍മത്തിനും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.
വാഴപ്പഴം മറക്കരുത്
ചെറുപഴങ്ങളും, നേന്ത്രപഴങ്ങളും ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതത്തില്‍ കഴിക്കാന്‍ ബെസ്റ്റാണിത്. ഫൈബറുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട് വാഴപഴത്തില്‍. ഇത് ദഹനത്തെ വേഗത്തിലാക്കും. അതിലൂടെ ഭാരം കുറയ്ക്കുന്നത് എളുപ്പമാണ്.
സബര്‍ജല്ലി ഉള്‍പ്പെടുത്തുക
സബര്‍ജല്ലി ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഫ്രൂട്ടാണ്. ധാരാളം ജലാംശം ഇതിലുണ്ട്. ശരീരത്തെ ഊര്‍ജത്തോടെ അത് നിലനിര്‍ത്തും. ഫൈബറുകളുടെയും, പോഷകങ്ങളുടെയും കലവറയാണ് സബര്‍ജല്ലി. കലോറിയാണെങ്കില്‍ കുറവും. അതിലൂടെ കുടവയര്‍ നിഷ്പ്രയാസം കുറയും.
കിവിക്ക് കിംഗാണ്
കിവിപ്പഴം നിര്‍ബന്ധമായും പ്രഭാത ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വളരെ നേരത്തെ തന്നെ ഇത് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഫൈബര്‍, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് കിവി പഴം. ഒരു ദിവസം മുഴുവന്‍ ഊര്‍ജത്തോടെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. രോഗപ്രതിരോധ ശേഷിയും ഇവ നമുക്ക് സമ്മാനിക്കും.
ബെറികള്‍ ആരോഗ്യപ്രദം
ബെറി പഴം കിടിലനൊരു ഡയറ്റ് ഫുഡാണ്. ആരോഗ്യകരമായ ഫ്രൂട്ടാണിത്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇവ. ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമവുമാണ്. കുടവയറിനെ വേഗത്തില്‍ കുറയ്ക്കുക മാത്രമല്ല, ആരോഗ്യകരമായ ഒരുപാട് ഗുണങ്ങളും കുരുവില്ലാത്ത ഈ പഴം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കും.
മുന്തിരി മറക്കരുത്
മുന്തിരി പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഫ്രൂട്ടാണ്. ഫൈബറുകളും ഒരുപാട് ഈ പഴത്തിലുണ്ട്. നമ്മുടെ ദഹനത്തെ ഇത് സഹായിക്കും. അതോടൊപ്പം ടേസ്റ്റിയുമാണ് ഈ ഫുഡ്.
പൈനാപ്പിള്‍ കിംഗാണ്
പൈനാപ്പിള്‍ ഫ്രൂട്ട്‌സിലെ രാജാവാണ്. വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട് ഈ പഴത്തില്‍. രാവിലെ തന്നെ ഇത് മറക്കാതെ കഴിക്കുക. ഒരു ദിനം പൈനാപ്പിള്‍ കഴിച്ച് തുടങ്ങുന്നത് നല്ലതാണ്. ചര്‍മത്തിന് ഗുണകരമായ എന്‍സൈമസും ധാരാളമായി പൈനാപ്പിളിലുണ്ട്.
ഓറഞ്ച് ആര്‍ക്കും ഇഷ്ടമാവും
ഓറഞ്ച് കിടിലന്‍ ഫ്രൂട്ടാണ്. ഇത് കഴിക്കേണ്ടത് രാവിലെയാണ്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ചുകള്‍. ഭാരം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഇവയാണ് ബെസ്റ്റ്. അതിലുപരി ദഹനത്തെ നല്ല രീതിയില്‍ സഹായിക്കും. അതിലൂടെയാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുക.












Click it and Unblock the Notifications